Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsസിപിഎം പത്തനംതിട്ട...

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ഇന്ന് ചേരും

പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ഇന്ന് ചേരും. ലോക് സഭാ തിരഞ്ഞെടുപ്പിൽ  മണ്ഡലത്തിലുണ്ടായ പരാജയം യോഗം ചർച്ച ചെയ്യും. കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനം ഉയർന്നു.

മുഖ്യമന്ത്രിയുടെ പെരുമാറ്റം ഭരണ വിരുദ്ധ വികാരമായി പ്രതിഫലിച്ചുവെന്നും  ഇത് തിരിച്ചറിയാതെയും മനസ്സിലാക്കാതെയുമാണ് സർക്കാർ പ്രവർത്തിച്ചെതെന്നും വിമർശനം ഉയർന്നു. നേതാക്കളുടെ മക്കൾ കച്ചവടം നടത്തി പണം ഉണ്ടാക്കുന്നു എന്ന പ്രചാരണം അപമതിപ്പുണ്ടാക്കി. പെൻഷൻ കുടിശ്ശിക ഒരു വിഭാഗത്തെ എതിരാക്കിയെന്നും വിമർശനമുണ്ട്.

നവകേരള സദനത്തിനായുള്ള ഉള്ള പണപ്പിരിവിൽ വ്യക്തതയില്ലാത്തത് ക്ഷീണമായി മാറിയെന്നും വകുപ്പ് കൈകാര്യം ചെയ്യുന്നതിലും ജനങ്ങളോട് ഇടപെടുന്നതിലും മന്ത്രിമാർ തികഞ്ഞ പരാജയമാണെന്നും വിമർശനം ഉയർന്നു. മന്ത്രി വിഎൻ വാസവൻ, കേന്ദ്ര കമ്മിറ്റി അംഗം ടിഎം തോമസ് ഐസക്ക് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു  സെക്രട്ടറിയേറ്റ് യോഗം ചേർന്നത്. ഈ യോ​ഗത്തിലാണ് സർക്കാരിനെതിെരെ വിമർശനമുയർന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല തീര്‍ഥാടനം നാടാകെ ചാറ്റ്‌ബോട്ട് വിവരങ്ങളിലേക്ക്

പത്തനംതിട്ട: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ലഭ്യമാക്കുന്നതിനായി ജില്ലാ ഭരണകൂടം ഒരുക്കിയ ചാറ്റ്‌ബോട്ടിലേക്കെത്താനുള്ള 'വഴി' ഒരുങ്ങി. ക്യു. ആര്‍. കോഡ് വഴിയാണ് സ്വാമി ചാറ്റ്‌ബോട്ടിലെ വിവരങ്ങളിലേക്കുള്ള 'പ്രവേശനവാതില്‍' തുറക്കുന്നത്. ജില്ലാതല അടിയന്തരഘട്ട പ്രതികരണവിഭാഗത്തിലേക്കും സന്ദേശം...

പുസ്തക പ്രകാശനം

തിരുവല്ല : അകപ്പൊരുൾ സാഹിത്യവേദിയുടെ ട്രഷറർ ജയ്സൺ പാടിയിൽ രചിച്ച "കാലവാതായനം" എന്ന ചെറുകഥാ സമാഹാരം ചലച്ചിത്ര സംവിധായകൻ ബ്ലസ്സി പ്രൊഫ.ബി രവികുമാറിന് നല്കി പ്രകാശനം നിർവഹിച്ചു. തിരുവല്ല വൈ. എം.സി.എ.യിൽ നടന്ന...
- Advertisment -

Most Popular

- Advertisement -