Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKonniകോന്നി ആനത്താവളത്തിലെ...

കോന്നി ആനത്താവളത്തിലെ കോണ്‍ക്രീറ്റ് തൂണ് ഇളകി വീണ് നാലു വയസ്സുകാരൻ മരിച്ചു

കോന്നി : ആനത്താവളത്തിലെ കോൺ​ഗ്രീറ്റ് തൂണ് തകർന്നുവീണ് നാല് വയസുകാരൻ മരിച്ചു. അടൂര്‍ കടമ്പനാട് അജി-ശാരി ദമ്പതികളുടെ മകന്‍ അഭിരാം ആണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. തൂണിൽ പിടിച്ച് ഫോട്ടോ എടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇളകി നില്‍ക്കുകയായിരുന്ന തൂണ്‍ കുട്ടി പിടിച്ചതിന് പിന്നാലെ തലയിലേക്ക് വീഴുകയായിരുന്നു.

നടപ്പാതയ്‌ക്ക് വശത്തുള്ള നാല് അടിയോളം ഉയരമുള്ള തൂണാണ് കുട്ടിയുടെ മുകളിൽ വീണത്. കുട്ടിയെ ഉടൻ തന്നെ കോന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തർക്കം : യുവാവിന്റെ അടിയേറ്റ് അമ്മാവൻ കൊല്ലപ്പെട്ടു

പാലക്കാട്: ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിൽ . അനന്തരവന്റെ അടിയേറ്റ് അമ്മാവൻ കൊല്ലപ്പെട്ടു.വടകരപ്പതി ഒഴലപ്പതി കുപ്പാണ്ട് കൗണ്ടന്നൂർ ശെന്തിൽകുമാർ (45) ആണ് മരിച്ചത്. സംഭവത്തിനു ശേഷം രക്ഷപ്പെട്ട ശെന്തിൽകുമാറിന്റെ സഹോദരിയുടെ മകൻ...

സഹകരണ സംഘം വായ്പാ തിരിച്ചടവ് മുടങ്ങിയവര്‍ക്ക് ‘ആശ്വാസ് – 2026 പദ്ധതിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം : സഹകരണ സംഘങ്ങളില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയവര്‍ക്ക് ആശ്വാസ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. 'ആശ്വാസ് - 2026' പദ്ധതിയിലൂടെ ഒറ്റത്തവണയായി വായ്പകള്‍ തീര്‍പ്പാക്കാം. വായ്പാ കുടിശ്ശിക ഒഴിവാക്കുക, കൂടുതല്‍ തിരിച്ചടവ്...
- Advertisment -

Most Popular

- Advertisement -