Saturday, November 7, 2026
No menu items!

subscribe-youtube-channel

HomeNewsകുറ്റൂരിൽ കാറും...

കുറ്റൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു

തിരുവല്ല : എം സി റോഡിലെ കുറ്റൂർ ഗവ:ഹയർ സെക്കൻ്ററി സ്കൂളിനു സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. സ്കൂട്ടർ യാത്രികനായിരുന്ന തിരുവൻവണ്ടൂർ  പാലയ്ക്കാട്ട് വീട്ടിൽ ഗോപാലകൃഷ്ണൻ ( 56 ) ആണ് മരിച്ചത്. ഇന്ന് (ബുധൻ) രാത്രി 9.15 ആയിരുന്നു അപകടം.

തിരുവല്ല ഭാഗത്ത് നിന്നും തിരുവൻ വണ്ടൂരിലേക്ക് വന്ന സ്കൂട്ടറും എതിർ ദിശയിൽ നിന്ന് വന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. തിരുവല്ലയിൽ നിന്നുള്ള അഗ്നിരക്ഷാ സേനയും പോലീസും എത്തിയാണ് വാഹനങ്ങൾ  നീക്കം ചെയ്തത്. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കരട് വോട്ടര്‍ പട്ടിക: ആക്ഷേപങ്ങളും അപേക്ഷകളും 21-വരെ നല്‍കാം

ആലപ്പുഴ: കരട് വോട്ടര്‍ പട്ടികയിലെ ആക്ഷേപങ്ങളും അപേക്ഷകളും ജൂണ്‍ 21 വരെ ബന്ധപ്പെട്ട ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരായ തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നല്‍കാം. സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തദ്ദേശ വാര്‍ഡുകള്‍ ഉള്‍പ്പെടെ മുഴുവന്‍...

സെൻസസ് ജില്ലാതല പരിശീലന പരിപാടി ഏപ്രിൽ 20 മുതൽ

പത്തനംതിട്ട: പതിനാറാമത് സെൻസസ് പ്രവർത്തനങ്ങളോട് അനുബന്ധിച്ച് ജില്ലാ  തല  ഉദ്യോഗസ്ഥർക്കുള്ള പരിശീലന പരിപാടി ഏപ്രിൽ 20 മുതൽ 26 വരെ രണ്ട് ബാച്ചുകളായി പത്തനംതിട്ട കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. പരിശീലന പരിപാടിയുടെ ഉദ്ഘാടനം...
- Advertisment -

Most Popular

- Advertisement -