Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaആറന്മുളയിൽ ജലോത്സവം...

ആറന്മുളയിൽ ജലോത്സവം നടന്ന പ്രദേശങ്ങളിൽ നിന്ന് പ്ലാസ്റ്റിക്ക് ഉൾപ്പടെയുള്ള ഖരമാലിന്യങ്ങൾ ശേഖരിച്ച് നീക്കം ചെയ്തു.

ആറന്മുള : സേവാഭാരതി ആറന്മുള, മല്ലപ്പുഴശ്ശേരി യൂണിറ്റുകളുടെ നേതൃത്വത്തിൽ ആറന്മുളയിൽ ജലോത്സവം നടന്ന പ്രദേശങ്ങളിൽ നിന്ന് പ്ലാസ്റ്റിക്ക് ഉൾപ്പടെയുള്ള ഖരമാലിന്യങ്ങൾ ശേഖരിച്ച് നീക്കം ചെയ്തു.

സത്രം പവലിയൻ, ആറന്മുള ക്ഷേത്രക്കടവ്, ക്ഷേത്ര പരിസരം, തോണിക്കടവ്, കിഴക്കേ നട തുടങ്ങിയ സ്ഥലങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ  പ്രവർത്തകർ ശേഖരിച്ച് ഹരിത കർമ്മസേനക്ക് കൈമാറി. ശബരിഗിരി വിഭാഗ് സംഘചാലക് സി.പി മോഹനചന്ദ്രൻ ശുചീകരണം ഉദ്ഘാടനം ചെയ്തു. സേവാഭാരതി ജില്ല ജനറൽ സെക്രട്ടറി വേണു പനവേലിൽ പമ്പാനദി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികൾ ഉൾപ്പടെ നിരവധി പ്രവർത്തകർ പങ്കെടുത്തു.

സേവാഭാരതി ആറന്മുള യൂണിറ്റ് പ്രസിഡന്റ് ത്രിലോചനൻ, മല്ലപ്പുഴശ്ശേരി യൂണിറ്റ് പ്രസിഡന്റ് വിജയകുമാർ, ആറന്മുള യൂണിറ്റ് സെക്രട്ടറി സനൽകുമാർ, മല്ലപ്പുഴശ്ശേരി യൂണിറ്റ് സെക്രട്ടറി നിതിൻ, ട്രഷറർ അജിത്ത് കുമാർ, സേവാഭാരതി യൂണിറ്റ് ഭാരവാഹികളായ ശിവൻപിള്ള, വിശ്വനാഥൻ, അനിൽകുമാർ, മനു തോട്ടുങ്കൽ, രഞ്ജിത്ത് ശേഖർ, പ്രസീത, ജയകുമാർ എന്നിവർ നേതൃത്വം നൽകി.

ജലമേളക്ക് തലേ ദിവസം തന്നെ മാലിന്യ ശേഖരണത്തിനായി ഓല കൊണ്ട് തയ്യാറാക്കിയ പ്രകൃതി സൗഹൃദ വേസ്റ്റ് ബിന്നുകളും, ബോധവത്കരണത്തിനായി ബാനറുകളും പോസ്റ്ററുകളും സേവാഭാരതി പ്രവർത്തകർ തയ്യാറാക്കിയിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നാളെ വാഹന പരിശോധന കർശനമാക്കും

ആലപ്പുഴ: മോട്ടോർ വാഹന വകുപ്പ് ഡിസംബർ 31 രാത്രി കർശന പരിശോധന നടത്തും. പ്രധാനമായും മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടിക്കുക എന്നുള്ളതാണ് ലക്ഷ്യമിടുന്നത്. മഫ്തിയിലും യൂണിഫോമിലും ഉദ്യോഗസ്ഥർ നിരത്തിലുണ്ടാകും. ഇത്തരത്തിൽ പിടിക്കപ്പെടുന്നവരുടെ വാഹനം...

പാലാ അൽഫോൻസ കോളേജിൽ ദ്വിദിന അന്താരാഷ്ട്ര കോൺഫറൻസ്

കോട്ടയം : പാലാ അൽഫോൻസ കോളേജിൽ ഫിസിക്സ് ഡിപ്പാർട്ട്മെന്റിൻ്റെ ആഭിമുഖ്യത്തിൽ ഡിസംബർ 2,3 തിയതികളിൽ ഇൻ്റർനാഷണൽ കോൺഫറൻസ് ഓൺ അഡ്വാൻസ്സ് മെറ്റീരിയൽസ് ഫോർ ഫ്യൂച്ചർ – ICAMF 2025 നടക്കും. ഡിപ്പാർട്ട്മെൻ്റ് ഓഫ്...
- Advertisment -

Most Popular

- Advertisement -