Saturday, November 7, 2026
No menu items!

subscribe-youtube-channel

HomeNewsമോഷണം നടത്തിയ...

മോഷണം നടത്തിയ സ്ത്രീയെ തന്ത്രപരമായി കൂടുക്കി  ജീവനക്കാരി

റാന്നി : ജൂവലറിയിൽ മോഷണം നടത്തിയ സ്ത്രീയെ തന്ത്രപരമായി കൂടുക്കി പൊലീസിൽ ഏൽപ്പിച്ച് മാതൃകയായി ജീവനക്കാരി. സ്വർണവള മോഷ്ടിച്ചതിന് ഇടുക്കി ഉടുമ്പൻചോല കൂന്തൽ ചിറയ്ക്കൽ വീട്ടിൽ ബിൻസി (46) ആണ് പിടിയിലായത്. ഇട്ടിയപ്പാറയിലെ ജോസ് കോസ് ജൂവലറിയിലാണ് മോഷണം നടന്നത്.

സ്വർണവള അപഹരിച്ച് ബാഗിലിട്ട് നടന്നു പോയ സ്ത്രീയെ പിന്നാലെ എത്തി സാഹസികമായി ജീവനക്കാരി പിടികൂടുകയായിരുന്നു. ഇന്ന് രാവിലെ  11 ന് ആണ് മോഷണം നടന്നത്. ആഭരണങ്ങൾ വാങ്ങാനെന്ന വ്യാജേന കടയിൽ എത്തി വളകൾ പരിശോധിക്കുന്നതിനിടെ ബാഗിനുള്ളിലേക്ക് ഒരു വള ഒളിപ്പിക്കുകയായിരുന്നു
ഇതിന് ശേഷം പിന്നീട് വരാമെന്ന് പറഞ്ഞ് ബിൻസി പുറത്തിറങ്ങി വേഗം നടന്നു പോയി.

സംശയം തോന്നിയ ജീവനക്കാരി പിന്നാലെ നടന്ന് ബസ് സ്റ്റാൻഡിൽ എത്തി സാഹസികമായി പിടികൂടുകയായിരുന്നു. അനുനയിപ്പിച്ച് കടയിൽ എത്തിച്ച് ചോദ്യം ചെയ്യുന്നതിനിടെ മോഷണം നടത്തിയ സ്ത്രീ കുതറി ഓടാൻ ശ്രമിച്ചു. സംഭവമറിഞ്ഞ് ജൂവലറിക്ക് മുമ്പിൽ ആളുകളും തടിച്ചു കൂടി.

പിന്നീട് റാന്നി എസ് ഐ കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിൽ പൊലീസും സ്ഥലത്ത് എത്തി  സ്ത്രീയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.  കേസ് എടുത്ത ശേഷം വൈകിട്ടോടെ കോടതിയിൽ ഹാജരാക്കി

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കണ്ണൂരിൽ കാട്ടുപന്നി ആക്രമണത്തിൽ കർഷകൻ മരിച്ചു

കണ്ണൂർ : കാട്ടുപന്നി ആക്രമണത്തിൽ കർഷകൻ മരിച്ചു .വള്ള്യായി സ്വദേശി ശ്രീധരനാണ് (70) കൊല്ലപ്പെട്ടത്.രാവിലെ 8 മണിയോടെ കൃഷിയിടത്തിലെത്തിയ ശ്രീധരനെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു .ദേഹമാസകലം കാട്ടുപന്നിയുടെ കുത്തേറ്റ ശ്രീധരനെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കില്‍ ജീവന്‍...

ഇഡി കേസ് പ്രതികളുടെ ഓണാഘോഷം : 6 പൊലീസുകാരെ എആർ ക്യാമ്പിലേക്ക് മാറ്റും

തിരുവനന്തപുരം : മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിലെ ഇഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി. ആറ് ഉദ്യോഗസ്ഥരെ എആർ ക്യാമ്പിലേക്ക് സ്ഥലം മാറ്റും .വിശദമായ അന്വേഷണത്തിന് ശേഷം എസ്എച്ച്ഒക്ക് എതിരെ നടപടി...
- Advertisment -

Most Popular

- Advertisement -