Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsഒരു ലക്ഷം...

ഒരു ലക്ഷം രൂപ വിലവരുന്ന കഞ്ചാവുമായി ബീഹാർ സ്വദേശി പോലീസ് പിടിയിൽ

മാവേലിക്കര : മാവേലിക്കര പോലിസ് നടത്തിയ പരിശോധനയിൽ ഒരു ലക്ഷം രൂപ വിലവരുന്ന കഞ്ചാവുമായി ബീഹാർ സ്വദേശി പിടിയിൽ. ബീഹാർ ചമ്പാരൻ സ്വദേശിയായ റുപ് നാരായണൻ റാവുത്ത് (46) ആണ്  പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും ഒരു ലക്ഷം രൂപ വരുന്ന 10 കിലോ കഞ്ചാവ് പിടികൂടിയത്. ട്രെയിൻ മാർഗം കഞ്ചാവ് വ്യാപകമായി കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി മോഹനചന്ദ്രൻ ഐ പി എസ് നിർദ്ദേശപ്രകാരമാണ് നടപടി ഉണ്ടായത്.

ചെങ്ങന്നൂർ ഡിവൈഎസ്പി എം കെ ബിനുകുമാറിൻ്റെ നേതൃത്വത്തിൽ മാവേലിക്കര എസ് ഐ സി ശ്രീജിത്ത്, സബ് ഇൻസ്പെക്ടർമാരായ നൗഷാദ്, നിസാറുദ്ദീൻ, അൻവർ സാദത്ത്, അസി. സബ് ഇൻസ്പെക്ടർമാരായ സജു മോൾ, ഓഫീസർമാരായ സിയാദ്, വിജിത്ത്, ഗിരിഷ് ലാൽ, അനസ്, സിദ്ദിഖ്, നിഷാദ്, ഹോം ഗാർഡ് അച്ചൻകുഞ്ഞ് എന്നിവർ ചേർന്ന് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക് : 58 എംഎൽഎമാരുടെ പിൻതുണയുമായി ഋതബ്രത ബാനർജി

കൊൽക്കത്ത : തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക്.തൃണമൂലില്‍ നിന്ന് പുറത്താക്കപ്പെട്ട ഋതബ്രത ബാനര്‍ജി തനിക്ക് 58 എംഎല്‍എമാരുടെ പിന്തുണയെന്ന് അവകാശപ്പെട്ട് നിയമസഭാ സ്പീക്കറെ സമീപിച്ചു.തങ്ങളാണ് യഥാര്‍ത്ഥ തൃണമൂല്‍ കോണ്‍ഗ്രസെന്ന്...

എംഡിഎംഎയുമായി അമ്മയും മകനും പെൺസുഹൃത്തും ഉൾപ്പെടെ നാലംഗ സംഘം പിടിയിൽ

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ തുണിക്കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച അമ്മയും മകനും പെൺസുഹൃത്തും ഉൾപ്പെടെ നാലംഗ സംഘം പിടിയിൽ.നെയ്യാറ്റിൻകര ആറാലുംമൂട്ടിൽ ഇന്ന് പുലർച്ചെ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ബീന,...
- Advertisment -

Most Popular

- Advertisement -