Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകണിച്ചുകുളങ്ങര ഉത്സവം:...

കണിച്ചുകുളങ്ങര ഉത്സവം: ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

ആലപ്പുഴ : കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് ഫെബ്രുവരി 25, 26 തീയതികളില്‍ പകൽ 2 മണി മുതൽ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

കണിച്ചുകുളങ്ങര ദേശീയപാത ജംഗ്ഷനിൽ നിന്നും കണിച്ചുകുളങ്ങര ക്ഷേത്ര ഭാഗത്തേയക്ക് പോകുന്ന വാഹനങ്ങൾ ചെട്ടിച്ചിറ ജംഗ്ഷനിൽ എത്തി സൗകര്യപ്രദമായി (ഇടത്- വലത്) റോഡിലൂടെ പോകേണ്ടതാണ്. കണിച്ചുകുളങ്ങര- മാരാരിക്കുളം റോഡിൽ മാരാരിക്കുളം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ പോക്ലാശ്ശേരി എൻ.എസ്.എസ് ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പോകേണ്ടതാണ്.

കണിച്ചുകുളങ്ങര-മാരാരിക്കുളം റോഡിൽ വടക്ക് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ അന്നപ്പുര ജംഗ്ഷനിൽ നിന്നും  വലത്തോട്ട് തിരിഞ്ഞ് പോകണം. തീരദേശ റോഡിൽ നിന്നും കണിച്ചുകുളങ്ങര ക്ഷേത്ര ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ക്ഷേത്ര പരിസരത്ത് വാഹന പാർക്കിങ്ങിനും കർശനമായി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തിലേയ്ക്കുവരുന്ന പൊതുജനങ്ങൾ സ്വകാര്യ വാഹനങ്ങൾ പരമാവധി ഒഴിവാക്കി പൊതുഗതാഗത സംവിധാനം പ്രയോജനപ്പെടുത്തണമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നായർ വോട്ടുകൾ ഏകീകരിക്കും: ഡിഎസ്ജെപിയുടെ എൻഡിഎ പ്രവേശം ഗുണകരമാകുമെന്ന് നിരീക്ഷകർ

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ  നായർ സമുദായത്തോട് ചേർന്ന് നിൽക്കുന്ന ഡിഎസ് ജെ പി (ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി)യെ എൻഡിഎ ഘടകകക്ഷിയാക്കിയത് മുന്നണിക്ക് അനുകൂല സാഹചര്യം സൃഷ്ടിച്ചുവെന്ന് നിരീക്ഷകർ. സംസ്ഥാനത്ത്  17 ശതമാനം...

ബിലീവേഴ്‌സ് ചര്‍ച്ചിന്റെ  പരാതിയില്‍ യുട്യൂബ് ചാനലിന് എതിരേ കേസ്

തിരുവനന്തപുരം : പണം തട്ടാനും വ്യാജവാര്‍ത്തകള്‍ നല്‍കി വിശ്വാസികള്‍ക്കിടയില്‍ കലാപം ഉണ്ടാക്കാനും ശ്രമിച്ചുവെന്ന ബിലീവേഴ്‌സ്  ഈസ്‌റ്റേണ്‍ ചര്‍ച്ചിന്റെ പരാതിയില്‍ യുട്യൂബ് ചാനലിനും ഉടമയ്ക്കും ജീവനക്കാരനുമെതിരേ കേസ്.  ഐടുഐ ന്യൂസ്, ഉടമ സുനില്‍ മാത്യു,...
- Advertisment -

Most Popular

- Advertisement -