Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsപി ജയചന്ദ്രന്റെ...

പി ജയചന്ദ്രന്റെ സംസ്കാരം നാളെ ; ഇന്ന് പൊതുദർശനം

തൃശ്ശൂർ : മലയാളത്തിന്റെ പ്രിയപ്പെട്ട ഭാവഗായകൻ പി ജയചന്ദ്രന്റെ സംസ്കാരം നാളെ. പറവൂർ ചേന്ദമംഗലം പാലിയം തറവാട് ശ്മശാനത്തിൽ വൈകിട്ട് 3.30ന് സംസ്കാര ചടങ്ങുകൾ നടക്കും. മൃതദേഹം ഇന്ന് രാവിലെ പൂങ്കുന്നത്ത്, ചക്കാമുക്ക്, തോട്ടേക്കാട് ലൈനിലുള്ള തറവാട് വീട്ടിലേക്ക് കൊണ്ടുപോകും.12 മണിക്ക് തൃശൂർ സംഗീത നാടക അക്കാദമി ഹാളിലെ റീജണൽ തീയറ്ററിൽ പൊതുദർശനം നടക്കും.നാളെ രാവിലെ 9 മണി മുതൽ 12 മണിവരെ ചേന്ദമംഗലം പാലിയം തറവാട്ടിൽ പൊതുദർശനം ഉണ്ടാകും.

പി ജയചന്ദ്രന് ഇന്നലെ വൈകിട്ട് വീട്ടിൽ വച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.രാത്രി 7.50 ഓടെ അദ്ദേഹം വിടവാങ്ങി.ഗവർണർ, മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷ നേതാവ്,കലാരംഗത്തെ വിവിധ മേഖലയിലുൾപ്പെടെയുള്ളവർ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കരൂർ ദുരന്തം: ടിവികെ നേതാക്കൾക്കെതിരെ കേസ് ; കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടി

ചെന്നൈ : കരൂരിൽ  വിജയ്‌യുടെ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ ടിവികെ നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്. ടിവികെ സംസ്ഥാന നേതാക്കള്‍,  കരൂര്‍ സെക്രട്ടറി എന്നിവർക്കെതിരെയാണ് കേസെടുത്തത്. മനപ്പൂര്‍വമല്ലാത്ത നരഹത്യ, മറ്റുള്ളവരുടെ ജീവൻ അപായപ്പെടുത്തുക, കുറ്റകരമായ നരഹത്യയ്ക്കുള്ള...

അതിർത്തിയിൽ പാക് വെടിവയ്പ്പ് : ബിഎസ്എഫ് ജവാന് പരിക്ക്

ശ്രീനഗർ : ജമ്മുവിലെ അഖ്‌നുർ മേഖലയിൽ പ്രകോപനമില്ലാതെ പാക് വെടിവയ്പ്പ്.വെടിവയ്പ്പിൽ ഒരു ബിഎസ്എഫ് ഉദ്യോഗസ്ഥനു പരുക്കേറ്റു. പുലർച്ചെ 2:35നായിരുന്നു വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ സൈനികർ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടിവയ്പ് നടത്തിയത്.പിന്നാലെ...
- Advertisment -

Most Popular

- Advertisement -