Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsകോന്നിയിൽ ആനയുടെ...

കോന്നിയിൽ ആനയുടെ ചവിട്ടേറ്റ് പാപ്പാൻ മരിച്ചു

പത്തനംതിട്ട: കോന്നി ആനക്കൂട്ടിൽ (ആന പരിപാലന കേന്ദ്രം) ആനയുടെ ചവിട്ടേറ്റ് പാപ്പാൻ മരിച്ചു. ‘മീന’ എന്ന ആനയുടെ പാപ്പാനായ ചേരിമുക്ക് പുളിക്ക നിവാസിൽ മോഹനൻ നായർ(65)ആണ് മരിച്ചത്. ആനത്താവളത്തിലെ ‘പ്രിയദർശിനി’ എന്ന ആനയുടെ തുമ്പിക്കൈയിലെ മുറിവ് പരിശോധിക്കാൻ ശ്രമിക്കുന്നതിനിടെ ആണ് മോഹനന് നേരെ ആക്രമണമുണ്ടായത്.

ആനയുടെ ചവിട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ  ഇദ്ദേഹം സംഭവസ്ഥലത്തു തന്നെ മരിച്ചു. മൃതദേഹം തുടർനടപടികൾക്കായി കോന്നി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: രമാദേവി. മക്കൾ: രശ്മി എം നായർ, രഞ്ജിനി എം നായർ. മരുമക്കൾ: ജയകുമാർ, സതീഷ് കുമാർ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ന് ദുഃഖ വെള്ളി : ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന ചടങ്ങുകള്‍ 

കൊച്ചി: യേശുവിന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും ഓർമ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഃഖ വെള്ളി ആചരിക്കുന്നു. വിവിധ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന ചടങ്ങുകള്‍ നടക്കും. ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ...

നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു.

തിരുവല്ല: തിരുവല്ലാ നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു. നഗരസഭയുടെ  പാലിയേക്കര - കാട്ടുക്കര റോഡിൻ്റെ ശോചനീയാവസ്ഥ എത്രയും വേഗം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ  നഗര സഭ സെക്രട്ടറിയെയും ഉദ്യോഗസ്ഥരെയും മണിക്കൂറുകളോളം തടഞ്ഞ് വെച്ചു. ഈ...
- Advertisment -

Most Popular

- Advertisement -