Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNew Delhiജനങ്ങളുടെ സ്വകാര്യത...

ജനങ്ങളുടെ സ്വകാര്യത വച്ച് കളിക്കരുത് : മെറ്റയ്‌ക്കും വാട്സാപ്പിനും കർശന മുന്നറിയിപ്പുമായി സുപ്രീംകോടതി

ന്യൂഡൽഹി : രാജ്യത്തെ ജനങ്ങളുടെ സ്വകാര്യത വച്ച് കളിക്കരുതെന്ന് മെറ്റയ്‌ക്കും വാട്സാപ്പിനും കർശന മുന്നറിയിപ്പുമായി സുപ്രീംകോടതി.ഡാറ്റ ഷെയറിങ് ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മെറ്റാ, വാട്‌സാപ്പ് തുടങ്ങിയവയുടെ സ്വകാര്യത നയവുമായി ബന്ധപ്പെട്ട കേസിൽ 213.14 കോടി രൂപ കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ പിഴ വിധിച്ചിരുന്നു. ഈ ഉത്തരവിനെതിരെ കമ്പനി സമർപ്പിച്ച അപ്പീലുകൾ പരിഗണിക്കുകയായിരുന്നു കോടതി.

ഉപയോക്തൃ ഡാറ്റ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കില്ല .ഡാറ്റാ പ്രൈവസി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കമ്പനികളോട് വിശദീകരണം നൽകാൻ കോടതി ആവശ്യപ്പെട്ടു. കേസിൽ കോടതി ഫെബ്രുവരി 10 ന് ഇടക്കാല ഉത്തരവിറക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ നൽകിയില്ല: ആത്മഹത്യയ്ക്ക് ശ്രമിച്ച നിക്ഷേപകൻ ഗുരുതരാവസ്ഥയിൽ

കോന്നി : സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ നൽകിയില്ല. ആത്മഹത്യയ്ക്ക് ശ്രമിച്ച നിക്ഷേപകൻ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ. കോന്നി റീജിയണൽ സഹകരണ ബാങ്കിൽ പണം നിക്ഷേപിച്ച പയ്യനാമൺ സ്വദേശി...

നടിയെ ആക്രമിച്ച കേസ് : ഗൂഢാലോചന തെളിയുന്നതുവരെ അതിജീവിതയ്‌ക്കൊപ്പമെന്ന് സർക്കാർ : എം വി ഗോവിന്ദൻ

തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചന തെളിയിക്കുന്നതുവരെയുള്ള പോരാട്ടത്തിൽ സർക്കാരും പാർട്ടിയും അതിജീവിതയ്‌ക്കൊപ്പം നിൽക്കുമെന്നു സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേസിൽ അതിജീവിതയുടെ പോരാട്ടത്തിന് സർക്കാർ തുടക്കം മുതൽ പിന്തുണ...
- Advertisment -

Most Popular

- Advertisement -