Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsപി എം...

പി എം ശ്രീ : അടിയന്തരമായി പരിഗണിക്കേണ്ട വിഷയമായി കാണുന്നില്ല: മന്ത്രി എന്‍ ഷംസുദ്ദീന്‍

തിരുവനന്തപുരം: പി.എം ശ്രീ പദ്ധതി അടിയന്തരമായി പരിഗണിക്കേണ്ട വിഷയമായി കാണുന്നില്ലെന്നും യുഡിഎഫില്‍ വിശദമായ ചര്‍ച്ച നടത്തി അന്തിമ തീരുമാനമെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍. വിഷയത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചു വെന്നും സാമ്പത്തിക കാര്യങ്ങള്‍ ഉള്‍പ്പെടെ പരിഗണിച്ച് അന്തിമ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുൻ സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരുമായി പിഎം ശ്രീ ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. അതൊരു യാഥാര്‍ഥ്യമാണ്. അതുപ്രകാരം ചില ഫണ്ടുകള്‍ കൈമാറി. പിന്നാലെ രാഷ്ട്രീയ വിവാദങ്ങളെയും മുന്നണിയിലെ പ്രശ്‌നങ്ങളെയും തുടര്‍ന്ന് താല്‍ക്കാലം നിര്‍ത്തിവെച്ചു. ഇനി കരാറില്‍നിന്ന് ഏകപക്ഷീയമായി പിന്മാറാന്‍ കഴിയുമോ എന്ന കാര്യത്തിലുള്‍പ്പെടെ വിദഗ്ധോപദേശം തേടും.

കേന്ദ്ര സര്‍ക്കാരിന്റെ പാഠ്യ പദ്ധതിയോടുള്ള ലീഗിന്റെ നിലപാട് വളരെ വ്യക്തമാണ്. ഫെഡറല്‍ സംവിധാനത്തില്‍ ഫണ്ടുകള്‍ നല്‍കുന്നതിന് കേന്ദ്രം സംസ്ഥാനങ്ങളുടെ മുന്‍പില്‍ ഉപാധികള്‍ വയ്ക്കാന്‍ പാടില്ല. അത് ഫെഡറല്‍ തത്വത്തിന് എതിരാണ്. കുട്ടികള്‍ക്ക് വിദ്യാഭ്യാസം അവകാശമാണ്. അതു നിഷേധിക്കാന്‍ പാടില്ലെന്നും മന്ത്രി വ്യക്തമാക്കി.

പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാമെന്നും ഇതിനായി വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മന്ത്രിക്കു റിപ്പോര്‍ട്ട് നല്‍കിയെന്നാണു സൂചന. കേന്ദ്ര നിബന്ധനകളിലെ എസ്എസ്‌കെ ഫണ്ട് സംസ്ഥാനത്തിന് അവശ്യമാണെന്നും പദ്ധതിയുമായി മുന്നോട്ട് പോയില്ലെങ്കില്‍ ഈ ഫണ്ടുകള്‍ ലഭ്യമാകില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡൽഹിയിൽ സിവിൽ സര്‍വീസ് അക്കാദമിയിലെ വെള്ളക്കെട്ടിൽ 3 പേർ മരിച്ചു : മരിച്ചവരിൽ ഒരു മലയാളിയും

ന്യൂഡൽഹി : ഡൽഹി കരോൾബാഗ് രാജേന്ദ്ര നഗറിലെ റാവൂസ് ഐഎഎസ് കോച്ചിങ് സെന്ററിൽ അപ്രതീക്ഷിതമായി വെള്ളം ഇരച്ചുകയറി 3 വിദ്യാർഥികൾ മരിച്ചു. മരിച്ചവരിൽ ജെഎൻയുവിലെ ഗവേഷക വിദ്യാർഥിയായ എറണാകുളം സ്വദേശി നവീൻ ഡാൽവിനും...

യുഎസ് യുദ്ധവിമാനങ്ങൾ ദക്ഷിണ ചൈന കടലിൽ തകർന്നുവീണു

വാഷിം​ഗ്ടൺ : അമേരിക്കയുടെ രണ്ട് യുദ്ധവിമാനങ്ങൾ ദക്ഷിണ ചൈന സമുദ്രാതിർത്തിയിൽ തകർന്നു വീണു.നിരീക്ഷണ പറക്കലിനിടെ യുഎസ് നാവികസേനയുടെ ഹെലികോപ്റ്ററും യുദ്ധവിമാനവുമാണ് കടലിൽ തകർന്നു വീണത്.ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.ആളപായമില്ല വിമാനവാഹിനിയായ യുഎസ്എസ് നിമിറ്റ്സില്‍ നിന്ന്...
- Advertisment -

Most Popular

- Advertisement -