Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsസെക്രട്ടറിയേറ്റിന് മുന്നിൽ...

സെക്രട്ടറിയേറ്റിന് മുന്നിൽ പുല്ലുതിന്ന് പ്രതിഷേധിച്ച് LPST റാങ്ക് ഹോൾഡേഴ്സ്

തിരുവനന്തപുരം : സെക്രട്ടേറിയറ്റിന് മുന്നിൽ എൽ.പി.എസ്.ടി (LPST) റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന സമരം 34-ാം ദിവസത്തിലേക്ക് കടന്നു. സർക്കാരിന്റെ ഭാഗത്തുനിന്ന് ഇടപെടൽ ഇല്ലെന്ന് ആരോപിച്ച് ഉദ്യോഗാർഥികൾ പുല്ലുതിന്ന് പ്രതിഷേധിച്ചു. നേരത്തെ മണ്ണുതിന്നും നിരാഹാരം കിടന്നും പ്രതിഷേധിച്ചിരുന്നു .സമരപ്പന്തലിൽ പാലക്കാട് നിന്നുള്ള ഒരു അധ്യാപിക കഴിഞ്ഞ 9–10 ദിവസമായി അനിശ്ചിതകാല നിരാഹാര സമരത്തിലാണ്.

2024-ൽ പരീക്ഷ നടന്ന് 2025 മെയ് മാസത്തിൽ റാങ്ക് ലിസ്റ്റ് വന്ന തസ്തികയാണ് എൽപിഎസ്ടി. റാങ്ക് ലിസ്റ്റ് നിലവിലുണ്ടായിട്ടും ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യാനോ അർഹരായ ഉദ്യോഗാർഥികൾക്ക് വേഗത്തിൽ നിയമനം നൽകാനോ ഭരണകൂടം തയ്യാറാകുന്നില്ലെന്നാണ് സമരക്കാരുടെ ആരോപണം. 2028 മെയ് 30 വരെ റാങ്ക് ലിസ്റ്റിന്റെ കാലാവധി ഉണ്ടെന്നും ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനനുസരിച്ച് സാധാരണ നിലയിലുള്ള നിയമനം നടക്കുമെന്നും സർക്കാർ പറയുന്നു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല യുവതീ പ്രവേശനം സുപീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി : ശബരിമല ക്ഷേത്രത്തിലെ യുവതീ പ്രവേശനം സുപീം കോടതി ഇന്ന് പരിഗണിക്കും. ശബരിമലയിലേക്ക് യുവതികള്‍ക്ക് പ്രവേശനം അനുവദിക്കുന്ന വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ ആണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ...

അര്‍ജുനായുള്ള തെരച്ചില്‍ ആറാം നാള്‍ : സൈന്യമെത്തും

ബെംഗളൂരു : ഉത്തരകന്നഡയിലെ ഷിരൂരില്‍ മണ്ണിടിഞ്ഞു കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ആറാം ദിവസത്തിലേക്ക് കടന്നു. ഇന്നലെ നടത്തിയ റഡാർ പരിശോധനയിൽ സിഗ്നൽ ലഭിച്ച ഭാഗത്തായിരിക്കും ഇന്ന് രക്ഷാപ്രവർത്തനം നടത്തുക....
- Advertisment -

Most Popular

- Advertisement -