Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsയുവതിയെ വീട്ടിൽ ...

യുവതിയെ വീട്ടിൽ  മരിച്ച നിലയിൽ കണ്ടെത്തി : ഒപ്പമുണ്ടായിരുന്ന സൂഹൃത്ത് കസ്റ്റഡിയിൽ

പത്തനംതിട്ട:  അടൂരില്‍ ഭർതൃമതിയായ യുവതിയെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ അടൂർ കോട്ടമുകള്‍ ഷിനാസ് മൻസിലില്‍ ഷെഹന(31) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വീട്ടില്‍ ഉണ്ടായിരുന്ന സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

യുവതി മരിക്കുന്ന സമയം ഇയാൾ വീട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് നിഗമനം. സ്റ്റെയറിൻ്റെ പിടിയില്‍  ഷാളില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു യുവതി. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ഏഴംകുളം സ്വദേശിയായ ആണ്‍സുഹൃത്തിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.  ഇതിന്റെ അടിസ്ഥാനത്തിലാണ് സുഹൃത്തിനെ കസ്റ്റഡിയിലെടുത്തത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചെറിയ പണമിടപാടുകൾക്ക് എസ്.എം.എസ് അയക്കുന്നത് നിർത്താൻ നീക്കം

ന്യൂഡൽഹി :  ചെറിയ പണമിടപാടുകൾക്ക് എസ്.എം.എസ് അയക്കുന്നത് നിർത്താനുള്ള നീക്കവുമായി ബാങ്കുകൾ.  100 രൂപയിൽ കുറഞ്ഞ തുകയുടെ ഇടപാട് നടത്തിയാൽ എസ്.എം.എസ് അയക്കുന്നത് ഒഴിവാക്കാൻ അനുവദിക്കണമെന്ന് ബാങ്കുകൾ റിസർവ് ബാങ്കിനോട് ആവശ്യപ്പെട്ടു. യു.പി.ഐ ഇടപാട്...

പെരിങ്ങര ഗവ ഹയർ സെക്കണ്ടറി സ്കൂൾ പ്രാദേശിക പഠനയാത്ര സംഘടിപ്പിച്ചു

തിരുവല്ല: പെരിങ്ങര ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിന്റെ നേതൃത്വത്തിൽ നാടിനെയറിഞ്ഞ് ജില്ലയിലൂടെയൊരു യാത്ര എന്ന പേരിൽ പത്തനംതിട്ട ജില്ലയിലെ സാംസ്കാരിക, വിദ്യാഭ്യാസ, വ്യാവസായിക കേന്ദ്രങ്ങളിലേക്ക് പ്രാദേശിക പഠനയാത്ര...
- Advertisment -

Most Popular

- Advertisement -