Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNew Delhiകടിക്കാതിരിക്കാൻ നായകൾക്ക്...

കടിക്കാതിരിക്കാൻ നായകൾക്ക് കൗൺസിലിങ് നൽകുക : മൃഗസ്‌നേഹികൾക്ക് സുപ്രീംകോടതിയുടെ പരിഹാസം

ന്യൂഡൽഹി : തെരുവുനായ വിഷയത്തിൽ മൃ​ഗസ്നേഹികളെ പരിഹസിച്ച് സുപ്രീം കോടതി.കടിക്കാതിരിക്കാൻ നായകൾക്ക് കൗൺസിലിംഗ് നൽകാനെ ഇനി ബാക്കിയുള്ളൂവെന്ന് സൂപ്രീംകോടതി പരിഹസിച്ചു.രാജ്യത്തെ തെരുവുനായ വിഷയവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് കോടതിയുടെ പരിഹാസ പരാമർശം .

മൃ​ഗസ്നേ​ഹികൾക്ക് വേണ്ടി കപിൽ സിബൽ ആണ് വാദിച്ചത് .നായകളുടെ പെരുമാറ്റം മുൻകൂട്ടി അറിയാൻ പറ്റാത്തതിനാൽ സ്‌കൂളുകൾ, ആശുപത്രികൾ, കോടതികൾ തുടങ്ങിയ സുപ്രധാന സ്ഥലങ്ങളിൽ അവയെ നീക്കം ചെയ്യുന്നത് എന്തിനാണ് എതിർക്കുന്നതെന്ന് സുപ്രീം കോടതി ചോദിച്ചു .തെരുവുനായകളെ കുറിച്ച് വേവലാതി മറ്റ് മൃ​ഗങ്ങളുടെ കാര്യത്തിൽ കാണിക്കാത്തതെന്താണ് കോടതി കപിൽ സിബലിനോട് ചോദിച്ചു.

കേസുമായി ബന്ധപ്പെട്ട് കക്ഷികളായവരുടെ വാദമാണ് ഇപ്പോള്‍ സുപ്രീം കോടതി കേള്‍ക്കുന്നത്.കേരളത്തിൽ നായ കടിയേറ്റ് മരിച്ച അഭിരാമിയുടെ അമ്മയുടെ അഭിഭാഷകനും ഇന്ന് വാദിച്ചിരുന്നു .സംസ്ഥാനങ്ങളോട് ഇതുവരെ സ്വീകരിച്ച നടപടികളുടെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കേസിലെ വാദം നാളെയും തുടരും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

താല്‍ക്കാലിക നിയമനം

പന്തളം : പന്തളം എന്‍ എസ് എസ് പോളിടെക്‌നിക് കോളജില്‍ ലക്ചറര്‍, ട്രേഡ്‌സ്മാന്‍, ഡെമോണ്‍സ്‌ട്രേറ്റര്‍, വര്‍ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍, ലൈബ്രേറിയന്‍ തസ്തികകളിലേക്ക് താല്‍കാലിക ജീവനക്കാരെ നിയമിക്കുന്നു. അസല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റയും ബന്ധപ്പെട്ട രേഖകളുമായി കോളജ്...

സൗദി വിമാനത്താവളത്തിലെ ആക്രമണം : പൈലറ്റ് അടക്കം മൂന്ന് പൗരന്മാർ കൊല്ലപ്പെട്ടു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിൽ കഴിഞ്ഞദിവസം ഹൂതികൾ നടത്തിയ ആക്രമണത്തിൽ വിമാനത്തിന്റെ പൈലറ്റ് ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള...
- Advertisment -

Most Popular

- Advertisement -