Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsKottayamബിവറേജസ് ചില്ലറ...

ബിവറേജസ് ചില്ലറ വിൽപ്പന ശാലയിൽ മോഷണം: പണം നഷ്ടമായിട്ടില്ലെന്നാണ് വിവരം

കോട്ടയം: ഗാന്ധിനഗറിൽ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലയിൽ മോഷണം. ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലയിലെ വാതിൽ തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്.  മോഷണ ശ്രമത്തിനിടെ ഓഫിസിനുള്ളിൽ മുളകു പൊടി വിതറി.

കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് രാവിലെ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാല തുറക്കാൻ ജീവനക്കാർ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം പുറത്ത് അറിഞ്ഞത്. തുടർന്ന് ഇവർ വിവരം ഗാന്ധിനഗർ പൊലീസിൽ അറിയിക്കുകയായിരുന്നു.

ഗാന്ധിനഗർ പൊലീസ് സ്ഥലത്ത് എത്തി നടത്തിയ പരിശോധനയിൽ ക്യാഷ് ചെസ്റ്റിൽ നിന്നും പണം നഷ്ടമായിട്ടില്ലെന്ന് കണ്ടെത്തി. തുടർന്ന് മദ്യത്തിന്റെ സ്റ്റോക്ക് എടുക്കുകയാണ്. മദ്യം നഷ്ടമായിട്ടുണ്ടോ എന്നറിയാൻ സ്‌റ്റോക്ക് പരിശോധിക്കേണ്ടി വരുമെന്ന് ബിവറേജസ് കോർപ്പറേഷൻ ജിവനക്കാർ അറിയിച്ചു. സംഭവത്തിൽ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലോക നിലവാരമുള്ള കോഴ്‌സുകള്‍ കേരളത്തില്‍ തുടങ്ങും :മന്ത്രി മോന്‍സ് ജോസഫ്

ചങ്ങനാശ്ശേരി : ആധുനിക ലോകത്തില്‍ ലോക നിലവാരമുള്ള കോഴ്‌സുകള്‍ കേരളത്തില്‍ ആരംഭിക്കുന്നതിനും പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികളെ കേരളത്തില്‍ തന്നെ ഉള്‍ക്കൊള്ളുന്നതിനുള്ള സാഹചര്യമൊരുക്കുമെന്നും ജല വിഭവ ഭവനവകുപ്പ് മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു. ചങ്ങനാശ്ശേരിയിലെ ഫുള്‍...

നെൽകൃഷിയിൽ യന്ത്രവൽക്കരണവുമായി കുറ്റൂർ കൃഷിഭവനും കൃഷി വിജ്ഞാന കേന്ദ്രവും

തിരുവല്ല: കുറ്റൂർ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ആത്മ പദ്ധതിയുടെ ഭാഗമായി നെൽകൃഷിയിൽ ഡ്രം സീഡർ ഉപയോഗിച്ചുള്ള വിതയ്ക്കൽ പ്രദർശന പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്  പ്രസന്ന സതീഷ് നിർവഹിച്ചു. പുളിക്കിഴ് ബ്ലോക്ക്...
- Advertisment -

Most Popular

- Advertisement -