Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsമത്സ്യത്തൊഴിലാളികൾ കടലിൽ...

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം

തിരുവനന്തപുരം : കേരളം – കർണാടകം – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നു മുതൽ പതിമൂന്നാം തീയതി വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരുംദിവസങ്ങളിൽ കേരളം – കർണാടകം – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണ് കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുള്ളത്.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ വൈകുന്നേരം 05.30 വരെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ ജില്ലകളിലെ തീരങ്ങളിൽ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.  കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല യുവതീ പ്രവേശനക്കേസില്‍  സത്യവാങ്മൂലം സര്‍ക്കാര്‍ തിരുത്തുമെന്നു പ്രതീക്ഷ: എന്‍എസ്എസ്

ചങ്ങനാശ്ശേരി: ശബരിമല യുവതീ പ്രവേശനക്കേസില്‍ യുവതി പ്രവേശന സമയത്തെ സത്യവാങ്മൂലം സര്‍ക്കാര്‍ തിരുത്തുമെന്നു പ്രതീക്ഷയിൽ എന്‍എസ്എസ്. കോടതിയില്‍ സര്‍ക്കാര്‍ എന്തു നിലപാട് സ്വീകരിക്കുമെന്ന് അറിയില്ല. അക്കാര്യത്തെക്കുറിച്ച് എന്‍എസ്എസ് അന്വേഷിച്ചിട്ടില്ല. സര്‍ക്കാര്‍ എന്തു നിലപാടാണ്...

ക്ഷേത്രത്തിലെ ആൽമരത്തിന്റെ വലിയ ശിഖരം വീണ് രണ്ട് വൈദ്യൂത തൂൺ ഒടിഞ്ഞു

തിരുവല്ല: പെരിങ്ങര പുതുക്കുളങ്ങര ദേവി ക്ഷേത്രത്തിലെ ആൽമരത്തിന്റെ വലിയ ശിഖരം വീണ് രണ്ട് വൈദ്യുതി തൂൺ ഒടിഞ്ഞു.  ഇന്ന് വൈകിട്ട് 4.45 ആയിരുന്നു സംഭവം. ക്ഷേത്രത്തിലെ  മുൻവശത്ത് അലങ്കാര ഗോപുരത്തോട് ചേർന്നും,  റോഡിന്റെ...
- Advertisment -

Most Popular

- Advertisement -