Friday, October 16, 2026
No menu items!

subscribe-youtube-channel

Homemavelikkraഎം​ഡി​എം​എ​യു​മാ​യി ര​ണ്ട്...

എം​ഡി​എം​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ

മാവേലിക്കര: മാ​വേ​ലി​ക്ക​ര​യി​ൽ 14 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ളെ പി​ടി​കൂ​ടി പൊ​ലി​സ്. പു​ന്ന​പ്ര പു​തു​വ​ൽ വീ​ട്ടി​ൽ അ​ന​ന്തു സ​ജി (27), മു​തു​കു​ളം നി​ധി​ൻ ഭ​വ​നം വീ​ട്ടി​ൽ നി​ധി​ൻ (25) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മാ​വേ​ലി​ക്ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ട്രെ​യി​ൻ ഇ​റ​ങ്ങി​യ സ​മ​യ​ത്ത് ജി​ല്ലാ ഡാ​ൻ​സാ​ഫ് ടീ​മും മാ​വേ​ലി​ക്ക​ര പൊ​ലി​സും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്.

പ്ലാ​സ്റ്റി​ക് സി​പ് ലോ​ക്ക് ക​വ​റു​ക​ളി​ലാ​ക്കി​യ നി​ല​യി​ലാ​യി​രു​ന്നു എം​ഡി​എം​എ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി ല​ഹ​രി​ക്ക​ച്ച​വ​ടം ന​ട​ത്തു​ക​യും യു​വാ​ക്ക​ളെ​യും കു​ട്ടി​ക​ളെ​യും ല​ഹ​രി​ക്ക​ടി​മ​ക​ളാ​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി പ്ര​തി​ക​ൾ​ക്കെ​തി​രെ പൊ​ലി​സി​ന് മു​ൻ​പ് ത​ന്നെ പ​രാ​തി ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഴി​ഞ്ഞ കു​റ​ച്ചു​നാ​ളു​ക​ളാ​യി ഇ​വ​ർ പൊ​ലി​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് വാ​ങ്ങി​യ എം​ഡി​എം​എ നാ​ട്ടി​ൽ ചി​ല്ല​റ വി​ൽ​പ​ന ന​ട​ത്താ​നാ​യി എ​ത്തി​ച്ച​താ​ണെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. അ​റ​സ്റ്റി​ലാ​യ അ​ന​ന്തു സ​ജി നി​ര​വ​ധി ബൈ​ക്ക് മോ​ഷ​ണ കേ​സു​ക​ളി​ലും പ്ര​തി​യാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ 14 ദി​വ​സ​ത്തേ​യ്ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരിശുദ്ധ മാത്യൂസ് പ്രഥമൻ ബാവാ സമൂഹ നൻമ സ്വപ്നം കണ്ട ഇടയൻ :  കാതോലിക്കാ ബാവാ

കോട്ടയം : സമൂഹത്തിന്റെയും, രാജ്യത്തിന്റെയും വളർച്ചയ്ക്ക് സഭയുടെ പിന്തുണയുണ്ടാകണമെന്ന് പഠിപ്പിച്ച ഇടയശ്രേഷ്ഠനായിരുന്നു കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ ബാവായെന്ന് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ...

എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണറുടെ കണ്ടെത്തല്‍

കണ്ണൂർ : അന്തരിച്ച എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണറുടെ കണ്ടെത്തല്‍.പെട്രോൾ പമ്പിന് എൻഒസി നൽകുന്നതുമായി ബന്ധപ്പെട്ട ഫയൽ നവീൻ ബാബു വച്ചു താമസിപ്പിച്ചിട്ടില്ലെന്നും എഡിഎം...
- Advertisment -

Most Popular

- Advertisement -