Wednesday, March 26, 2025
No menu items!

subscribe-youtube-channel

HomeNewsThiruvallaകുറ്റൂർ തോണ്ടറ...

കുറ്റൂർ തോണ്ടറ പഴയ പാലത്തിൽ അപകടങ്ങൾക്ക് കാരണമാകുന്ന കുഴി അടയ്ക്കാത്തതിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു.

തിരുവല്ല :  എം. സി റോഡിലെ കുറ്റൂർ തോണ്ടറ പഴയ പാലത്തിൽ അപകടങ്ങൾക്ക് കാരണമാകുന്ന കുഴി അടയ്ക്കാത്തതിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. പാലത്തിൻറെ അപ്പ്രോച്ച് റോഡിനോട് ചേർന്ന് രൂപപ്പെട്ട കുഴിയിൽ വീണ് ഇരുചക്ര വാഹന യാത്രക്കാർക്ക് പരിക്കേൽക്കുന്നത് പതിവായതോടെയാണ് യൂത്ത് കോൺഗ്രസ് കുറ്റൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുഴിയിൽ അപകട സൂചന ബോർഡ് സ്ഥാപിച്ച് പ്രതിഷേധം സംഘടിപ്പിച്ചത്.

പ്രതിഷേധ സമരം യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ ഉത്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ്‌ രേഷ്മ രാജേശ്വരി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ പോൾ തോമസ്,ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം വിശാഖ് വെൺപാല, ജിനീഷ് തോമസ്,ടോണി ഇട്ടി ,അനിൽ കല്ലുമല എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പാലിയേക്കര – കാട്ടൂക്കര റോഡിൻ്റെ ശോചനീയാവസ്ഥ: ജനകീയ പ്രതിഷേധ ധർണ്ണ സമരം

തിരുവല്ല : പാലിയേക്കര -  കാട്ടൂക്കര റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ പ്രതിഷേധ സമരം നഗരസഭ കവാടത്തിൽ നടത്തി. പാലിയേക്കരയിൽ നിന്ന് നഗരസഭ വരെ പ്രകടനമായാണ്  നഗരസഭയിലെത്തിയത്. പ്രതിപക്ഷ നേതാവ് അഡ്വ....

സംസ്കൃത പഠനം സാർവത്രികമാക്കണം –  സ്വാമി നിർവ്വാണനന്ദ

തിരുവല്ല: സംസ്കൃത പഠനം സാർവത്രികമാക്കണമെന്ന് തിരുവല്ല ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിർവ്വിണ്ണാനന്ദജി മഹാരാജ്. ഭഗവത് ഗീത നിത്യപാരായണ ഗ്രന്ഥമാക്കണമെന്നും സ്വാമി പറഞ്ഞു. ബാലഗോകുലം സംസ്ഥാന വാർഷികത്തിന് തുടക്കം കുറിച്ച് നിർവാഹക സമിതി യോഗം...
- Advertisment -

Most Popular

- Advertisement -