തിരുവനന്തപുരം : തിരുവനന്തപുരത്ത് നിർത്തിയിട്ട കാറിനുള്ളിൽ മെഡിക്കൽ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി.കിളിമാനൂർ മുളയ്ക്കകത്തുകാവ് സ്വദേശി ആഷിക്കാണ് മരിച്ചത്. ചാർക്കോൾ പോലുള്ള എന്തോ വസ്തു കാറിനുള്ളിൽ കത്തിച്ച നിലയിലായിരുന്നു.
കല്ലമ്പലത്ത് ദേശീയപാതയുടെ നിർമാണം നടക്കുന്ന റോഡരികിലാണ് നിർത്തിയിട്ട കാറിൽ മൃതദേഹം കണ്ടെത്തിയത്.ഡിക്കൽ കോളജിലെ അവസാന വർഷ വിദ്യാർഥിയാണ് . കഴിഞ്ഞ രണ്ടു ദിവസമായി യുവാവിനെ കാണാനില്ലെന്ന് കാട്ടി കുടുംബം പരാതി നൽകിയിരുന്നു.





