Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryആധുനിക ലോക...

ആധുനിക ലോക കാഴ്ച്ചപ്പാടുകള്‍ക്കനുസരിച്ചുള്ള കോഴ്‌സുകള്‍ വേണം :ഡോ. സിറിയക് തോമസ്

ചങ്ങനാശ്ശേരി : ആധുനിക ലോകത്തിന്റെ വളര്‍ച്ചക്കനുസരിച്ച് നമ്മുടെ കോഴ്‌സുകളില്‍ വലിയ മാറ്റം വരുത്തണമെന്ന് മഹാത്മാ ഗാന്ധി സര്‍വകാലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ് പറഞ്ഞു. ഭാരത സംസ്‌കാരത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ട്തന്നെ സര്‍ക്കാരുകള്‍ കോഴ്‌സുകളെ സംബന്ധിച്ച് പുനരാലോചനക്ക് വിധേയമാകണമെന്നും അദ്ദേഹം പറഞ്ഞു

.ചങ്ങനാശ്ശേരി പൗരവേദിയുടെ നേതൃത്വത്തില്‍ പഞ്ചാത്തുകളിലെ 10,12 ക്ലാസ്സുകളില്‍ ഫുള്‍ എ പ്ലസ് നേടിയ കുട്ടികള്‍ക്കും നൂറു ശതമാനം വിജയം നേടിയ സ്‌കൂളുകള്‍ക്കും അവാര്‍ഡ് നല്‍കുന്ന മെഗാ മെറിറ്റ് ഡേ -നിറവ് 2026 തെങ്ങണ ഗുഡ് ഷെപ്പേര്‍ഡ് സ്‌കൂള്‍ ഓഡിട്ടോറിയത്തില്‍ ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരവേദി ചെയര്‍മാന്‍ വി ജെ ലാലി അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. സുനിത സതീഷ് സമ്മാനംദാനം നിര്‍വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാലിമ്മ ടോമി മുഖ്യ പ്രസംഗം നടത്തി. ഫാ. പയസ് പായിക്കാട്ട്മറ്റത്തില്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനിമോള്‍ ചാക്കോ, മാടപ്പള്ളി സഹകരണ ബാങ്ക് പ്രസിഡന്റ് ബാബു കുരീത്ര, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബേബിച്ചന്‍ ഓലിക്കര, ബാങ്ക് വൈസ് പ്രസിഡന്റ് ഷിനോ ഓലിക്കര, ഗ്രാമ പഞ്ചായത്തoഗം സിന്ധു,ബാബു കുട്ടന്‍ചിറ, ജസ്റ്റിന്‍ പാലത്തിങ്കല്‍, അഭിഷേക് ബിജു, ജോജോ അലക്‌സ്, വി ബാലകൃഷ്ണന്‍ നായര്‍, വൈസ് പ്രിന്‍സിപ്പല്‍ സോണി ജോസ്, ഹെഡ്മിസ്ട്രസ് ശ്യാമ സജീവ്, പി ആര്‍ ഒ.സ്‌നേഹ സൂസന്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴ : 7 ജില്ലകളിൽ യെല്ലോ അല‍ർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത. 7  ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അല‍ർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ്...

ജില്ലാ സ്കൂൾ ശാസ്ത്രോത്സവം: അപർണദേവൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം  പ്രവർത്തി പരിചയ മേളയിൽ  ക്ലേ-മോഡലിങ്ങ്  മത്സരത്തിൽ അപർണദേവൻ ജില്ലയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി. കുറ്റൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ...
- Advertisment -

Most Popular

- Advertisement -