Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsനരഭോജി കടുവയ്ക്കായുള്ള...

നരഭോജി കടുവയ്ക്കായുള്ള തിരച്ചിൽ തുടരുന്നു : 48 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചു

വയനാട് : വയനാട്ടിൽ നരഭോജി കടുവയെ പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തിൽ വിവിധ പ്രദേശങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. പഞ്ചാരക്കൊല്ലി , മേലേചിറക്കര, പിലാക്കാവ് മൂന്നു റോഡ് ഭാഗം, മണിയംകുന്ന് ഭാഗങ്ങളിലാണ് 48 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. ബുധനാഴ്ച രാവിലെ 6 മണി വരെയാണ് നിയന്ത്രണം. ജനങ്ങൾ പുറത്തിറങ്ങരുതെന്നും കടകൾ അടച്ചിടണമെന്നും അധികൃതർ നിർദേശം നൽകി. സ്കൂൾ, അങ്കണവാടി, മദ്രസ, ട്യൂഷൻ സെൻ്ററുകൾ എന്നിവ തുറന്ന് പ്രവർത്തിക്കാൻ പാടില്ല.

ഞായറാഴ്ച രാത്രിയോടെ കടുവയെ വീണ്ടും കണ്ടെന്ന് നാട്ടുകാർ പറഞ്ഞതോടെ തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.വനംവകുപ്പ് ദൗത്യ സംഘത്തിനൊപ്പം സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിലെ കമാണ്ടോകൾ കൂടി ഇന്നു ഇറങ്ങുന്നുണ്ട് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബി.എസ്.സി. നഴ്‌സിങ്ങിന് അഡ്മിഷൻ വാങ്ങിനൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

കോഴഞ്ചേരി: സ്വകാര്യ മെഡിക്കൽ കോളേജിൽ ബി.എസ്.സി. നഴ്‌സിങ്ങിന് അഡ്മിഷൻ വാങ്ങിനൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. കോഴിക്കോട് മേരിക്കുന്ന് സ്വദേശി ശ്യാംജിത്തി(37)നെയാണ് കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തത്. പുല്ലാട് പൂവത്തൂർ വലിയവിളയിൽ സുനി...

ആട്ടവിളക്ക് തെളിഞ്ഞു: അയിരൂര്‍ കഥകളിഗ്രാമത്തില്‍ ഇനി കലയുടെ ഏഴ് രാപ്പകലുകള്‍

അയിരൂർ: ജില്ലാ കഥകളി ക്ലബ്ബിന്‍റെ പത്തൊന്‍പതാമതു കഥകളിമേളയ്ക്ക്  അയിരൂര്‍ ചെറുകോല്‍പ്പുഴ പമ്പാ മണല്‍പ്പുറത്ത് (ശ്രീവിദ്യാധിരാജ നഗര്‍) തിരി തെളിഞ്ഞു. കഥകളിയുടെ ഏഴ് രാപ്പകലുകളാണ് ഇനിയുള്ള നാളുകളില്‍ കഥകളി ആസ്വാദകര്‍ക്ക് സമ്മാനിക്കുന്നത്. കുട്ടികള്‍ക്ക് കഥകളി...
- Advertisment -

Most Popular

- Advertisement -