Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsആര്‍ സുഗതനെ...

ആര്‍ സുഗതനെ പുറത്താക്കണമെന്നാവശ്യപ്പെട്ട്  ബിജെപി- യുഡിഎഫ് അംഗങ്ങള്‍ ഏറ്റുമുട്ടി

തിരുവനന്തപുരം:  കാപ്പാ കേസില്‍ ജയിലിലുള്ള ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിൽ  ബിജെപി- യുഡിഎഫ് അംഗങ്ങള്‍ തമ്മിൽ ഏറ്റുമുട്ടലിൽ കലാശിച്ചു.ഉച്ചയ്ക്ക് 2.30ന് കൗണ്‍സില്‍ യോഗം ആരംഭിച്ചതിന് പിന്നാലെയാണ് സംഭവം.

ആര്‍ സുഗതനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധം ആരംഭിച്ചു. യുഡിഎഫ് അംഗങ്ങളുടെ പ്രതിഷേധത്തിനിടെ അജണ്ടകള്‍ പാസാക്കി കൗണ്‍സില്‍ യോഗം പിരിഞ്ഞതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രതിഷേധം ആരംഭിച്ചത്. ഇതിന് പിന്നാലെയാണ് കയ്യാങ്കളിയും ഏറ്റുമുട്ടലും പരസ്പരമുള്ള ചീത്തവിളിയും അടക്കമുള്ള നാടകീയ സംഭവങ്ങള്‍ക്ക് കൗണ്‍സില്‍ യോഗം സാക്ഷിയായത്.

കൗണ്‍സില്‍ യോഗം പിരിഞ്ഞതിന് പിന്നാലെ യുഡിഎഫിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ശബരീനാഥന്‍ ഹാജര്‍ രജിസ്റ്ററില്‍ ഒപ്പിടുകയും പരിശോധിക്കുകയും ചെയ്തു. ഈസമയത്ത് രജിസ്റ്റര്‍ വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി കൗണ്‍സിലര്‍ ചെമ്പഴന്തി ഉദയന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ബിജെപി കൗണ്‍സിലര്‍മാര്‍ അദ്ദേഹത്തിന്റെ അരികിലേക്ക് ചെന്നു.

പരസ്പരമുള്ള വാക്കേറ്റം പിന്നീട് കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. തുടര്‍ന്ന് ബിജെപി- യുഡിഎഫ് അംഗങ്ങള്‍ തമ്മില്‍ പിടിവലിയായി. അതിനിടെ രജിസ്റ്റര്‍ വലിച്ചുകീറി നശിപ്പിക്കാനുള്ള ശ്രമവും ഉണ്ടായി

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അവധിക്കാല ക്യാമ്പ് : 30 വരെ അപേക്ഷിക്കാം

തിരുവനന്തപുരം : ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ കളിയും ചിരിയും അവധിക്കാല ക്യാമ്പ് ഏപ്രിൽ 2ന് ആരംഭിക്കും. രാവിലെ 9.30 മുതൽ വൈകിട്ട് 4 മണിവരെ നടനഗ്രാമം ക്യാമ്പസ്സിൽ ആണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കുട്ടികളിൽ...

കോഴിക്കോട് തീപ്പിടിത്തം. : കോടികളുടെ നഷ്ടം

കോഴിക്കോട് : മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ ഷോപ്പിങ് കോംപ്ലക്‌സില്‍ ഉണ്ടായ തീപ്പിടിത്തത്തിൽ കോടികളുടെ നഷ്ടമെന്ന് പ്രാഥമിക നിഗമനം. തീപ്പിടിത്തം ഉണ്ടായ കാലിക്കറ്റ് ടെക്‌സ്റ്റൈല്‍സിന്റെ ഗോഡൗണ്‍ അടക്കം കത്തിനശിച്ചു.ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ...
- Advertisment -

Most Popular

- Advertisement -