Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsപമ്പാ നദിയ്ക്ക്...

പമ്പാ നദിയ്ക്ക് കുറുകെയുള്ള പുതിയ പാലത്തിൻ്റെ നിർമാണ ജോലികൾ പുനരാരംഭിച്ചു

കോഴഞ്ചേരി : കോഴഞ്ചേരിയിൽ പമ്പാ നദിയ്ക്ക് കുറുകെയുള്ള പുതിയ പാലത്തിൻ്റെ നിർമാണ ജോലികൾ പുനരാരംഭിച്ചു. ഏറെ നാളായി മുടങ്ങിക്കിടന്ന നിർമാണ അനുബന്ധ പ്രവൃത്തികൾക്കാണ് ജീവൻ വച്ചത്.മാരാമൺ- നെടുംപ്രയാർ ഭാഗത്തെ സമാന്തര റോഡിൻ്റെയും സംരക്ഷണ ഭിത്തികളുടെയും നിർമാണം തുടങ്ങി.
തുടർച്ചയായി മഴ പെയ്യുന്നതു കാരണം ജോലികൾ തടസപ്പെടുന്നുണ്ടെങ്കിലും മൂന്ന് ഭാഗങ്ങളിലെ സംരക്ഷണ ഭിത്തികളുടെ നിർമാണം പുരോഗമിക്കുകയാണെന്ന് മരാമത്ത്പാലം വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.

ഇതിൽ സർവീസ് റോഡിൻ്റെ സംരക്ഷണ ഭിത്തിയുടെ നിർമാണം നേരത്തെ പൂർത്തിയാക്കിയിരുന്നു. കോഴഞ്ചേരി വണ്ടിപ്പേട്ടയിൽ നിന്ന് തോട്ടപ്പുഴശേരി പഞ്ചായത്ത് ഓഫിസ് പടി വരെയാണ് സമാന്തര പാത നിർമിക്കുന്നത്. ചന്തക്കടവ് ഭാഗത്തെ സ്പാനുകളുടെ നിർമാണം രണ്ടാഴ്ചയ്ക്കുള്ളിൽ ആരംഭിക്കുമെന്നും പാലം നിർമാണവുമായി ബന്ധപ്പെട്ട ഉന്നതതലയോഗം ഉടൻ തന്നെ തിരുവനന്തപുരത്ത് ചേരുമെന്നും മന്ത്രി വീണാ ജോർജിൻ്റെ ഓഫിസിൽ നിന്ന് അറിയിച്ചു

പുതിയ പാലത്തിന് 198.8 മീറ്റർ നീളവും നടപ്പാത ഉൾപ്പെടെ 12 മീറ്റർ വീതിയുമാണുള്ളത്.32 മീറ്റർ നീളത്തിൽ നാല് സ്പാനുകളിൽ ആർച്ച് ബ്രിഡ്ജും ഇരുകരകളിലുമായി 23.6 മീറ്റർ നീളത്തിൽ 3 ലാൻഡ് സ്പാനുകളുമായാണ് പാലം രൂപകൽപന ചെയ്തിരിക്കുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഊരാളുങ്കൽ സർവീസ് സൊസൈറ്റിയ്ക്കാണ് ഇപ്പോൾ നിർമാണ ചുമതല  നൽകിയിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലപ്പുഴയ്ക്ക് പ്രത്യേക പാക്കേജ് പരിഗണനയിൽ: റവന്യൂ മന്ത്രി എ പി അനിൽകുമാർ

ആലപ്പുഴ: കാലവർഷക്കെടുതി  ഉൾപ്പടെയുള്ള ദുരന്തസാഹചര്യങ്ങൾ കാര്യക്ഷമമായി പ്രതിരോധിക്കാൻ ജില്ലയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കുന്നത് പരിഗണനയിലാണെന്ന് റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽകുമാർ. റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ കളക്ട്രേറ്റിൽ ചേർന്ന അവലോകന...

ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്’ : റിപ്പോര്‍ട്ടിന് അംഗീകാരംനല്‍കി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി : ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന് രാം നാഥ് കോവിന്ദ് കമ്മിറ്റി നൽകിയ റിപ്പോർട്ട് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു.പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനുളള ബിൽ കൊണ്ടുവരാനാണ് തീരുമാനം....
- Advertisment -

Most Popular

- Advertisement -