Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsKochi'അമ്മ’ പ്രസിഡന്റ്...

‘അമ്മ’ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോൻ : സംഘടന ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് ആരോപണം

കൊച്ചി : ‘അമ്മ’ പ്രസിഡന്റിന്റെ സ്ഥാനം രാജിവച്ചിട്ടില്ലെന്ന് നടി ശ്വേത മേനോൻ .സംഘടനയ്ക്കുള്ളിലെ തർക്കങ്ങൾ അവസാനിക്കുമെന്ന കരുതിയാണ് ഇത്രയും ദിവസം താൻ നിശബ്ദത പാലിച്ചതെന്നും എന്നാൽ തന്റെ നിശ്ശബ്ദതയെ മുതലെടുത്ത് അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് ചില നിക്ഷിപ്ത താൽപര്യക്കാർ ‘അമ്മ’ സംഘടനയെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുകയാണെന്നും ശ്വേത മേനോൻ പറഞ്ഞു.

സംഘടനയെ തകർക്കാൻ ചില നിക്ഷിപ്ത താല്പര്യക്കാർ മുൻകൂട്ടി തയ്യാറാക്കിയ അജണ്ടയുമായാണ് യോഗത്തിനെത്തിയത്.ബൈലോ പ്രകാരം രാജിവച്ച കമ്മിറ്റിക്കാണ് അടുത്ത തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ സംഘടനയുടെ ഭരണചുമതലയെന്നും, അഡ്‌ഹോക് കമ്മിറ്റിയുടെ രൂപീകരണം നിയമവിരുദ്ധമാണെന്നും ശ്വേതാ മേനോൻ പറഞ്ഞു .

അതേസമയം ,കൊച്ചിയിയിൽ ചേർന്ന അഡ്‌ഹോക് കമ്മിറ്റി യോഗത്തിൽ, ശ്വേത മേനോൻ ഉൾപ്പെടെയുള്ളവർ സംഘടനയ്‌ക്ക് ഔദ്യോഗിക രാജിക്കത്ത് നൽകിയിട്ടില്ലെന്ന് രമേഷ് പിഷാരടിയും കമ്മിറ്റി അംഗമായ ഗണേഷ് കുമാർ എം.എൽ.എയും വ്യക്തമാക്കിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അട്ടപ്പാടിയിൽ യുവാവ് കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു

പാലക്കാട് : സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം .അട്ടപ്പാടിയിൽ പശുവിനെ മേയ്‌ക്കാൻ കാട്ടിലേക്ക് പോയ യുവാവ് കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു . അട്ടപ്പാടി ചീരക്കടവ് രാജീവ് ഉന്നതിയിലെ വെള്ളിങ്കിരി (40) യാണ് കൊല്ലപ്പെട്ടത്. രാവിലെ...

റഷ്യൻ പട്ടാളത്തിൽ ചേരുന്നതിനെതിരെ മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി : ഇന്ത്യന്‍ പൗരന്മാര്‍ റഷ്യന്‍ പട്ടാളത്തിൽ ചേരുന്നതിനെതിരേ മുന്നറിയിപ്പുമായി കേന്ദ്ര വിദേശകാര്യമന്ത്രാലയം.റഷ്യന്‍ സൈന്യത്തിലേക്ക് ഇന്ത്യന്‍ പൗരന്മാര്‍ റിക്രൂട്ട് ചെയ്യപ്പെടുന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വളരെ അപകടം നിറഞ്ഞ വഴിയായതിനാല്‍ എല്ലാ വാഗ്ദാനങ്ങളിൽ നിന്നും ...
- Advertisment -

Most Popular

- Advertisement -