Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsKottayamനിയമസഭാ തിരഞ്ഞെടുപ്പ്...

നിയമസഭാ തിരഞ്ഞെടുപ്പ് വിജയം ക്രെഡിറ്റ് ജനങ്ങൾക്ക് : ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ്

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റ് ജനങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മാധ്യമവിഭാ​ഗം തലവൻ ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്താ. ജനം വിവേകത്തോടെ പ്രവർത്തിച്ചതിന്റെ ഫലമാണ് പ്രകടമായത്. ജയിച്ച പാർട്ടിയുടെ മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് സഭയും സമുദായങ്ങളുമല്ല അതിനുള്ള അവകാശം ആ പാർട്ടിക്കാണ്.

എന്നാൽ തീരുമാനം വൈകുന്നത് ജനങ്ങൾക്കിടയിൽ ചർച്ചയാകും. ഇത് സംബന്ധിച്ച മാധ്യമവാർത്തകൾ ജനങ്ങൾക്കിയടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത് ശുഭകരമല്ലെന്നും മെത്രാപ്പോലീത്താ പറഞ്ഞു.

ഒന്നാം പിണറായി സർക്കാർ ജനകീയമായിരുന്നു. പ്ര​​ഗത്ഭരായ മന്ത്രിമാർ ആ സർക്കാരിൽ ഉണ്ടായിരുന്നു. രണ്ടാം സർക്കാർ ജനങ്ങളിൽ നിന്ന് അകന്നു. ശബരിമലയിൽ വിധി നടപ്പാക്കാൻ വ്യ​ഗ്രത കാട്ടിയ സർക്കാരിന് സഭാക്കേസിൽ ഒച്ചിഴയുന്ന വേ​ഗമായിരുന്നു. കഴിഞ്ഞ 5 വർഷക്കാലം സഭ ഏറെ വേദനകൾ അനുഭവിച്ചിട്ടുണ്ട്.

വോട്ടുബാങ്കും നോട്ടുബാങ്കും നോക്കിയാണ് സർക്കാർ പ്രവർത്തിച്ചത്. രാജ്യത്തെ പരമോന്നത കോടതിയുടെ വിധി നടപ്പാക്കേണ്ടതിന് പകരം നിയമംലംഘിച്ചവർക്ക് സർക്കാർ കൂട്ടുനിന്നു. അവരുടെ പൂർണ പിന്തുണ ലഭിച്ചിട്ടും എറണാകുളത്ത് പേരിന് പോലും ഒരു ഇടത് സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ കഴിഞ്ഞില്ല.

മറുവശത്ത് സഹായം തേടിയവരെയെല്ലാം സഹായിക്കാൻ മലങ്കരസഭയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ് കൂട്ടിച്ചേർത്തു. വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്ക് നേരെയുണ്ടായ അതിക്രമങ്ങളും, എഫ്.സി.ആർ.എ സംബന്ധിച്ച് പ്രശ്നങ്ങളും ഒഴിവാക്കാൻ സാധിച്ചിരുന്നെങ്കിൽ ബിജെപിയുടെ വോട്ട്ശതമാനം കൂടുതൽ വർധിക്കുമായിരുന്നെന്നും  മെത്രാപ്പോലീത്താ പ്രതികരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala State Lotteries Results:20-04-2024 Karunya Lottery Result

1st Prize Rs.80,00,000/- KJ 942669 (CHERTHALA) Consolation Prize Rs.8,000/- KA 942669 KB 942669 KC 942669 KD 942669 KE 942669 KF 942669 KG 942669 KH 942669 KK 942669...

ശാരദ മുരളീധരൻ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു

തിരുവനന്തപുരം : കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ശാരദ മുരളീധരൻ ചുമതലയേറ്റു. ഭർത്താവ് ഡോ. വി. വേണുവിൽ നിന്നാണ് ശാരദ മുരളീധരൻ സ്ഥാനം ഏറ്റെടുത്തത്. നവകേരളം പദ്ധതി അടുത്ത വർഷം മാർച്ച് മാസത്തിനകം...
- Advertisment -

Most Popular

- Advertisement -