Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramവാഹനമിടിച്ച് വിദ്യാർത്ഥിക്ക്...

വാഹനമിടിച്ച് വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവത്തിൽ അധ്യാപികയുടെ ഡ്രൈവിം​ഗ് ലൈസൻസ് സസ്പെൻഡ് ചെയ്തു

മലപ്പുറം : അധ്യാപിക ഓടിച്ച വാഹനമിടിച്ച് വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവത്തിൽ അധ്യാപികയുടെ ഡ്രൈവിം​ഗ് ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ് .എംഎസ് പി സ്കൂളിലെ അധ്യാപിക ബീഗത്തിനെതിരെയാണ് നടപടി. എടപ്പാൾ ഐഡിറ്റിആറിൽ അഞ്ചുദിവസത്തെ ഡ്രൈവിംഗ് പരിശീലനത്തിന് അധ്യാപികയെ അയയ്ക്കും.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് അധ്യാപിക ഓടിച്ച വാഹനം ഇടിച്ചു പത്താം ക്ലാസ് വിദ്യാർത്ഥിനി മിർഷ ഫാത്തിമയ്ക്ക് ഗുരുതര പരിക്കേറ്റത്. വിദ്യാർത്ഥിനിയുടെ കാലിന് മൂന്നിടങ്ങളിൽ പൊട്ടൽ സംഭവിച്ചിരുന്നു. സംഭവത്തിൽ മലപ്പുറം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. അശ്രദ്ധമായി വാഹനം ഓടിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ഉൾപ്പെടുത്തി പൊലീസ്‌ കേസെടുത്തിട്ടുണ്ട്‌.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൃശൂർ പൂരത്തിന് കൊടിയേറി

തൃശ്ശൂർ : പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് കൊടിയേറി.തിരുവമ്പാടിയിലും പാറമേക്കാവിലും രാവിലെ കൊടിയേറ്റ് നടന്നു.8 ഘടക ക്ഷേത്രങ്ങളിലും പല സമയങ്ങളിലായി പൂരക്കൊടികൾ ഉയർന്നു.ഏപ്രിൽ 17-ന് വൈകിട്ടാണ് സാമ്പിൾ വെടിക്കെട്ട് നടക്കുന്നത്.18 ന് തെക്കേനട...

റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: കുമ്പളം - തുറവൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ്സ് നമ്പർ 22 (നാലുകുളങ്ങര ഗേറ്റ്) അടിയന്തര ടാറിങ് പണികൾക്കായി മേയ് 20 വൈകിട്ട് ആറ് വരെ അടച്ചിടും. വാഹനങ്ങൾ തൊട്ടടുത്തുള്ള ലെവൽ ക്രോസ്സ്...
- Advertisment -

Most Popular

- Advertisement -