Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsഉത്സവകാല സ്‌പെഷ്യൽ...

ഉത്സവകാല സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

തിരുവനന്തപുരം : ഉത്സവകാലത്ത് യാത്ര ചെയ്യുന്ന യാത്രക്കാരുടെ സൗകര്യാർത്ഥം റെയിൽവേ മന്ത്രാലയം സ്‌പെഷ്യൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. SMVT ബെംഗളൂരു – തിരുവനന്തപുരം നോർത്ത് പ്രതിവാര എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ (06523) 2025 ഓഗസ്റ്റ് 11, 18, 25,സെപ്റ്റംബർ 1, 8, 15 തീയതികളിൽ (തിങ്കളാഴ്ച) രാത്രി 7:25 ന് എസ്‌എം‌വി‌ടി ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 1:15 ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും.

തിരികെ തിരുവനന്തപുരം നോർത്ത് – എസ്എംവിടി ബെംഗളൂരു പ്രതിവാര എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ (06524) തിരുവനന്തപുരത്ത് നിന്ന് ചൊവ്വാഴ്ചകളിൽ, 2025 ഓഗസ്റ്റ് 12, 19, 26, സെപ്റ്റംബർ 2, 9, 16 തീയതികളിൽ ഉച്ചയ്ക്ക് ശേഷം 3:15 ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 08:30 ന് ബെംഗളൂരു എസ്എംവിടിയിൽ എത്തിച്ചേരും.

SMVT ബെംഗളൂരു – തിരുവനന്തപുരം നോർത്ത് പ്രതിവാര എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ (നമ്പർ 06547) 2025 ഓഗസ്റ്റ് 13, 27, സെപ്റ്റംബർ 3 തീയതികളിൽ (ബുധനാഴ്ച) വൈകുന്നേരം 7:25 ന് SMVT ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 1:15 ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും.

തിരുവനന്തപുരം നോർത്ത് – എസ്എംവിടി ബെംഗളൂരു എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ (നമ്പർ 06548) വ്യാഴാഴ്ചകളിൽ, 2025 ഓഗസ്റ്റ് 14, 28, സെപ്റ്റംബർ 4 തീയതികളിൽ ഉച്ചയ്ക്ക് 3:15 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 08:30 ന് ബെംഗളൂരുവിൽ എസ്എംവിടിയിൽ എത്തും.

കൃഷ്ണരാജപുരം, ബംഗാരപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോഡനൂർ,പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം, വർക്കല എന്നീ സ്റ്റേഷനുകളിൽ ഈ ട്രെയിനുകൾക്ക് സ്റ്റോപ്പുണ്ടാകും.

ട്രെയിനുകളുടെ മുൻകൂർ റിസർവേഷൻ ഇന്ന് മുതൽ ആരംഭിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

60 വയസ്സ് കഴിഞ്ഞ സ്ത്രീകൾക്ക് ആയുഷ്കാലം സൗജന്യ ബസ് യാത്ര : പ്രഖ്യാപനവുമായി ഉത്തർപ്രദേശ് സർക്കാർ

ന്യൂഡൽഹി: ഉത്തർപ്രദേശിലെ 60 വയസ്സും അതിൽ കൂടുതലുമുള്ള മുതിർന്ന സ്ത്രീകൾക്ക് സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (യു.പി.എസ്.ആർ.ടി.സി) ബസുകളിൽ സൗജന്യ യാത്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുതിർന്ന സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക,...

കോയമ്പത്തൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച്‌ മൂന്ന് പേർ മരിച്ചു

കോയമ്പത്തൂർ : കോയമ്പത്തൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് തിരുവല്ല സ്വദേശികളായ മൂന്ന് പേർ മരിച്ചു.ഇരവിപേരൂർ സ്വദേശി ജേക്കബ് ഏബ്രഹാം, ഭാര്യ ഷീബ ജേക്കബ്, രണ്ട് മാസം പ്രായമുള്ള കൊച്ചുമകൻ ആരോൺ ജേക്കബ് എന്നിവരാണ്...
- Advertisment -

Most Popular

- Advertisement -