ശ്രീനഗർ : ജമ്മു കാശ്മീരില്‍ കാണാതായ രണ്ട് സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരുടെ (എസ്ഒജി) മൃതദേഹങ്ങള്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തി. രഷ്പാൽ കുമാർ (40), ബാബി ചന്ദ് (54) എന്നിവരെയാണ് കിഷ്ത്വാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ബുധനാഴ്ച ക്യാമ്പില്‍ നിന്ന് ധര്‍ണ-മര്‍വയിലെ സൈനിക പോസ്റ്റിലേക്ക് പട്രോളിംഗിനായി പുറപ്പെട്ടതായിരുന്നു ഇരുവരും.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.ഇവരുടെ സര്‍വീസ് ആയുധങ്ങളും കാണാതായിട്ടുണ്ട്. കൊലപ്പെടുത്തിയ ശേഷം ഭീകരർ ആയുധങ്ങൾ തട്ടിയെടുത്തെന്നാണ് പൊലീസ് കരുതുന്നത്.പ്രദേശത്ത് ഭീകരര്‍ക്കായി സുരക്ഷാ സേന തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.





