Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsവോട്ട് ചെയ്യാൻ...

വോട്ട് ചെയ്യാൻ ഭിന്ന ശേഷിക്കാർക്കും ശാരീരിക അവശത നേരിടുന്നവർക്കും ഇത്തവണയും ഡോളി തന്നെ ആശ്രയം

പത്തനംതിട്ട : നഗരസഭയിൽ  മുണ്ടു കോട്ടക്കൽ ശ്രീനാരായണ ശതവത്സര മെമ്മോറിയൽ എൽ പി സ്കൂളിലെ മൂന്ന് ബൂത്തുകളിൽ വോട്ട് ചെയ്യാൻ ഭിന്ന ശേഷിക്കാർക്കും ശാരീരിക അവശത നേരിടുന്നവർക്കും ഇത്തവണയും ഡോളി തന്നെ ആശ്രയം. 4 ഡോളികളാണ് റോഡിൽ നിന്നും ഏറെ ഉയരത്തിലുള്ള ഈ സ്കൂളിൽ പ്രവർത്തിക്കുന്ന 3 ബൂത്തുകളിലേക്കായി ക്രമീകരിച്ചിരിക്കുന്നത്.

43 ഓളം പടിക്കെട്ടുകൾ കയറി വേണം വോട്ടർമാർക്ക്  മുണ്ടുകോട്ടക്കൽ ശ്രീനാരായണ ശതവത്സര മെമ്മോറിയൽ എൽ പി സ്ക്കുളിലെ മുന്ന് ബൂത്തുകളിൽ എത്തിച്ചേരാൻ. ശാരീരിക അവശതകളുള്ളവർക്കും ഭിന്ന ശേഷിക്കാരുമായ വോട്ടർമാർക്ക് ബൂത്തിൽ എത്തിച്ചേരാൻ 4 ഡോളികളും 12 ചുമട്ടുകാരെയുമാണ് കോഴഞ്ചേരി താലൂക്ക് അധികൃതർ ഏർപ്പെടുത്തിയിട്ടുള്ളത്. പ്രദേശത്ത് ബൂത്ത് ക്രമീകരിക്കാൻ അനുയോജ്യമായ മറ്റിടങ്ങൾ ലഭ്യമല്ലാത്തതിനാലും സ്കൂൾ മുറ്റത്തേക്ക് വാഹനങ്ങൾ എത്തിക്കാൻ സാധിക്കാത്തതിനാലും ഏറെ കാലങ്ങളായി ശാരീരിക അവശതകൾ നേരിടുന്ന വോട്ടർമാർക്കായി ഡോളി സൗകര്യം ഏർപ്പെടുത്തിയത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുണ്ടകൈ ,ചൂരൽ മല പ്രദേശങ്ങളിൽ കനത്ത മഴ : ജാഗ്രതാ നിർദേശം

വയനാട് : ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിലെ മുണ്ടകൈ ,ചൂരൽ മല പ്രദേശങ്ങളിൽ കനത്ത മഴ. പുന്നപുഴയിൽ ഒഴുക്ക് ശക്തമായി. ചൊവ്വാഴ്ച രാത്രിയിലും ബുധനാഴ്ച പുലര്‍ച്ചെയും കനത്ത മഴയാണ് പ്രദേശങ്ങളില്‍ ലഭിച്ചിട്ടുള്ളത്. ബെയ്‌ലി പാലത്തിനു...

ശബരിമലയിലെ സ്വര്‍ണക്കിരീടം സുരക്ഷിതമാണെന്ന് ദേവസ്വം ബോർഡ്

പത്തനംതിട്ട : ശബരിമലയിൽ നിന്ന് കാണാതായെന്ന് കരുതപ്പെട്ടിരുന്ന സ്വർണക്കിരീടം സുരക്ഷിതമാണെന്ന് ദേവസ്വം ബോർഡ് .വിഷയത്തിൽ തിരുവാഭരണം കമ്മീഷണർ ബോർഡിന് ഔദ്യോഗിക വിശദീകരണം നൽകി.യഥാര്‍ഥ സ്വര്‍ണക്കിരീടത്തിന് പുറമെ ഭക്തര്‍ വഴിപാടായി സമര്‍പ്പിച്ച കൃത്രിമ അലങ്കാര...
- Advertisment -

Most Popular

- Advertisement -