Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKochiപാചകവാതക ക്ഷാമം...

പാചകവാതക ക്ഷാമം രൂക്ഷമായി തുടരുന്നു:  പൊറോട്ട വില വര്‍ധിപ്പിച്ചു

കൊച്ചി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന്  പാചകവാതക ക്ഷാമം രൂക്ഷമായതിന് പിന്നാലെ പൊറോട്ടയ്ക്ക് വില വര്‍ധിപ്പിച്ചു. പാചകവാതക പ്രതിസന്ധിക്കൊപ്പം പാമോയില്‍ വില വര്‍ധനയും ഹോട്ടല്‍ മേഖലയ്ക്ക് തിരിച്ചടിയായെന്ന് ഹോട്ടല്‍ ഉടമകള്‍ പറയുന്നു.

പൊറോട്ട ഒന്നിന് മൂന്ന് രൂപയാണ് വര്‍ധിപ്പിച്ചത്. മുന്‍പ്  ഇവിടെ ഒരു പൊറോട്ടയുടെ വില 13 മുതല്‍ 15 രൂപ വരെ ആയിരുന്നു. എല്‍പിജി പ്രതിസന്ധി രൂക്ഷമായതോടെ കൂടുതല്‍ ഹോട്ടലുകള്‍ അടച്ചിരിക്കുകയാണ്. സംസ്ഥാനത്ത് 70 ശതമാനം ഹോട്ടലുകളും തുറന്ന് പ്രവര്‍ത്തിക്കുന്നില്ല.

ചെറിയ പെരുന്നാള്‍ വരെ ഹോട്ടല്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാമെന്ന നിലപാടിലായിരുന്നു ഉടമകള്‍. എന്നാല്‍ പെരുന്നാളിന് ശേഷവും പ്രതിസന്ധി രൂക്ഷമായി തുടര്‍ന്നതോടെയാണ് പല ഹോട്ടലുകളും തുറക്കേണ്ട എന്ന് തീരുമാനിച്ചത്. എല്‍പിജി പ്രതിസന്ധി മറികടക്കാന്‍ വിലവര്‍ധന നടപ്പാക്കാന്‍ കേരളാ ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്‍ഡ്സ് അസോസിയേഷന്‍ നിര്‍ദേശം നല്‍കി. തൊഴിലാളികളുടെ ചെലവിന് വേണ്ടി മാത്രമാണ് ഹോട്ടലുകള്‍ ഇപ്പോള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലഹരി വിരുദ്ധ പദ്ധതികൾക്കും കാരുണ്യ പ്രവർത്തനങ്ങൾക്കും മുൻഗണന നൽകി വൈ.എം.സി.എ സബ് റീജൺ

തിരുവല്ല : ലഹരി വിരുദ്ധ പദ്ധതികൾക്കും കാരുണ്യ പ്രവർത്തനങ്ങൾക്കും മുൻഗണന നൽകി വൈ.എം.സി.എ സബ് റീജൺ.  സ്കൂൾ കോളേജ് തലങ്ങളിൽ വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ്, ആനുകാലിക വിഷയങ്ങളിൽ ചർച്ച, സെമിനാർ, മെഡിക്കൽ ക്യാമ്പുകൾ, വിവിധ...

പമ്പിങ് തൊഴിലാളികളുടെ കൂലി വർദ്ധിപ്പിച്ചു

ആലപ്പുഴ : കുട്ടനാട് കാർഷിക മേഖലയിലെ പമ്പിങ് തൊഴിലാളികളുടെ കൂലി വർദ്ധിപ്പിച്ചു. 10 മുതൽ 20 എച്ച്പി വരെയുള്ള മോട്ടോർ തറകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ കൂലി 625 രൂപയിൽ  നിന്നും  775...
- Advertisment -

Most Popular

- Advertisement -