Monday, July 7, 2025
No menu items!

subscribe-youtube-channel

HomeNewsഎസ്.എസ്.എല്‍.സി: ജില്ലയ്ക്ക്...

എസ്.എസ്.എല്‍.സി: ജില്ലയ്ക്ക് 99.7 ശതമാനം വിജയം

പത്തനംതിട്ട: എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ പത്തനംതിട്ട ജില്ലയ്ക്ക് 99.7 ശതമാനം വിജയം. തിരുവല്ല വിദ്യാഭ്യാസ ജില്ല 99.86 ശതമാനം വിജയം നേടിയപ്പോള്‍ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയ്ക്ക് 99.61 ശതമാനം വിജയം കണ്ടെത്താനായി.

എല്ലാ വിഷയങ്ങളിലും ഏ പ്ലസ് നേടാന്‍ 1716 വിദ്യാര്‍ഥികള്‍ക്ക് ഇവിടെ സാധിച്ചു. ഇതില്‍ 591 ആണ്‍കുട്ടികളും 1,125 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ 1,255 കുട്ടികള്‍ (418 ആണ്‍കുട്ടികള്‍, 837 പെണ്‍കുട്ടികള്‍) മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ 461 കുട്ടികള്‍ക്കും (173 ആണ്‍കുട്ടികള്‍, 288 പെണ്‍കുട്ടികള്‍) മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടാനായി.

പത്തനംതിട്ട ജില്ലയില്‍ പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്ന 10,027 പേരില്‍ ആകെ പരീക്ഷ എഴുതിയത് 10,021 പേരാണ്. ഇവരില്‍ 9,991 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹരായി. വിജയശതമാനം 99.7. പരീക്ഷ എഴുതിയ 5,233 ആണ്‍കുട്ടികളില്‍ 5218 പേരും 4,788 പെണ്‍കുട്ടികളില്‍ 4,773 പേരും ഉപരിപഠനത്തിന് അര്‍ഹരായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സൈക്ലിങ് മാനസികാരോഗ്യത്തിനും മികച്ചതാണ് പുതിയ പഠനം

സൈക്ലിങ് നല്ലൊരു വ്യായാമമാണെന്ന് മിക്കവർക്കും അറിയാം.എന്നാൽ ശാരീരികാരോ ഗ്യത്തിനു മാത്രമല്ല മാനസികാരോഗ്യത്തിനും വ്യായാമം മികച്ചതാണെന്നാണ് പുതിയൊരു പഠനം പറയുന്നത്.എപിഡെമിയോളജി എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. യു.കെ.യിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ജോലിക്കും മറ്റും...

കേരള സർവകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ് : ക്യാംപസിൽ സംഘർഷം

തിരുവനന്തപുരം : കേരള സർവകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പിൽ വോട്ടുകൾ എണ്ണുന്നത് സംബന്ധിച്ച് വൈസ് ചാൻസലറും ഇടത് സംഘടനകളും തമ്മിൽ തർക്കം.വിസിക്കെതിരെ എസ്എഫ്ഐ നടത്തിയ പ്രതിഷേധം പൊലീസ് തടഞ്ഞതോടെ സർവ്വകലാശാല ഗേറ്റിൽ സംഘർഷമുണ്ടായി. സർവകലാശാലയിൽനിന്ന്...
- Advertisment -

Most Popular

- Advertisement -