Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNews30 തദ്ദേശ...

30 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 24 ന്

തിരുവനന്തപുരം : സംസ്ഥാനത്തെ 30 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 24 ന് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.

വയനാട് ഒഴികെയുള്ള 13 ജില്ലകളിലായി ഒരു കോർപ്പറേഷൻ വാർഡ്, രണ്ട് ബ്ളോക്ക്പഞ്ചായത്ത് വാർഡുകൾ, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ, 24 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവയിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ്.

വിജ്ഞാപനം നാളെ (ജനുവരി 30 ) പുറപ്പെടുവിക്കും. നാമനിർദേശ പത്രിക ഫെബ്രുവരി ആറ് വരെ സമർപ്പിക്കാം. സൂക്ഷ്മപരിശോധന ഫെബ്രുവരി ഏഴിന് വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തും. സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 10 ആണ്. വോട്ടെടുപ്പ് ഫെബ്രുവരി 24 ന് രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് വരെയാണ്. വോട്ടെണ്ണൽ ഫെബ്രുവരി 25 ന് രാവിലെ 10 മണിക്ക് നടത്തും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓട്ടോയുടെ ഫിറ്റ്നസ് ലഭിച്ചില്ല : ഓട്ടോ ഡ്രൈവർ ജീവനൊടുക്കി

മലപ്പുറം : ഓട്ടോയുടെ ഫിറ്റ്നസ് ലഭിക്കാത്തതിൽ എംവിഡിക്കെതിരെ ആരോപണമുന്നയിച്ച് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി.മലപ്പുറം കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്ത്(35) ആണ് എം.വി.ഡിയ്ക്കെതിരേ ഗുരുതര ആരോപണം ഫേയ്സ്ബുക്കിൽ കൂടി പങ്കുവെച്ച് ആത്മഹത്യ ചെയ്തത്. കൈക്കൂലി കൊടുത്തില്ല...

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു ; വിജയശതമാനം 99.07

തിരുവനന്തപുരം : എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു.99.07 ആണ് വിജയശതമാനം . 4,14,290 പേർ പരീക്ഷ എഴുതിയതിൽ 410456 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 30,514 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചിട്ടുണ്ട്....
- Advertisment -

Most Popular

- Advertisement -