Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryഒരു കുട്ടിപോലും...

ഒരു കുട്ടിപോലും പ്രവേശനം നേടാതെ ഒരു സർക്കാർ വിദ്യാലയം

കോഴഞ്ചേരി : ഒന്നാം ക്ലാസ്സിലേക്ക് ഒരു കുട്ടിപോലും പ്രവേശനം നേടാതെ ഒരു സർക്കാർ വിദ്യാലയം. കോഴഞ്ചേരി വിദ്യാഭ്യാസഉപജില്ലയിലെ ചെറുകോൽ ഗവ. യു പി സ്കൂളിൽ ഒന്നാം ക്ലാസ്സിലേക്ക്  ഇക്കുറി ഒരു കുട്ടി പോലും പ്രവേശനം നേടിയിട്ടില്ല. ചെറുകോൽ പഞ്ചായത്തിലെ ഒന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം 1915ൽ സ്ഥാപിതമായതാണ്.

പത്ത് വർഷങ്ങൾക്ക് മുൻപ് കുട്ടികൾ കുറഞ്ഞ് അടച്ചുപൂട്ടൽ ഭീഷണി നേരിട്ട ഈ വിദ്യാലയം അന്നത്തെ അധ്യാപകരുടെയും പ്രദേശവാസികളുടെയും പൂർവ്വവിദ്യാർത്ഥികളുടെയും ശ്രമഫലമായി ക്രമേണ കുട്ടികളുടെ എണ്ണം വർദ്ധിപ്പിച്ച് മികച്ച  രീതിയിൽ സംരക്ഷിച്ചു വരികയായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ 2018-19 അധ്യയന വർഷം കോഴഞ്ചേരി വിദ്യാഭ്യാസഉപജില്ലയിൽ പുതിയതായി ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ ചേർത്ത സർക്കാർ വിദ്യാലയത്തിനുള്ള ജില്ലാ വിദ്യാഭ്യാസവകുപ്പിന്റെ അംഗീകാരവും ലഭിച്ചിരുന്നു.

സ്കൂളിന് തൊട്ടടുത്ത് താമസിക്കുന്നവർ പോലും ഇപ്പോൾ കുട്ടികളെ ഈ വിദ്യാലയത്തിൽ ചേർക്കാൻ മടി കാട്ടുന്നു. പൊതുവിദ്യാലയങ്ങളുടെ സംരക്ഷണത്തിന് സർക്കാർ കോടിക്കണക്കിന് രൂപ ചെലവാക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടികളുടെ എണ്ണം കുറഞ്ഞ് ഒരു പൊതുവിദ്യാലയം ഇല്ലാതാവുന്നത്  പ്രദേശത്തെ സാധാരണക്കാരുടെ മക്കൾക്ക് പഠിക്കാൻ ഉള്ള അവസരവും ഭാവിയും ഇല്ലാതാക്കുമെന്ന് നാട്ടുകാർ പറഞ്ഞു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരിസ്ഥിതി സംരക്ഷണം പ്രകൃതിയോടുള്ള മനുഷ്യൻ്റെ ഒരുമയുടെ സവിശേഷത : ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്  മെത്രാപ്പോലീത്താ

തിരുവല്ല :  പരിസ്ഥിതി സംരക്ഷണം പ്രകൃതിയോടുള്ള മനുഷ്യൻ്റെ ഒരുമയുടെ സവിശേഷതയാണെന്നും  പരിസ്ഥിതി ജീവൻ്റെ അടിസ്ഥാന ഘടകമാണെന്നും ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്  മെത്രാപ്പോലീത്താ പറഞ്ഞു. കേരളാ കോൺഗ്രസ് (എം) സംസ്കാരവേദി സംഘടിപ്പിച്ച പരിസ്ഥിതി...

നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയിൽ കെഎസ്ആർടിസി ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. രാവിലെ 5.45 ന് ആറാലംമൂടില്‍ വച്ചാണ് അപകടം നടന്നത് .തിരുവനന്തപുരം ഭാഗത്തുനിന്നും നാഗർകോവിലിലേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചറും, നെയ്യാറ്റിൻകരയിൽ നിന്ന്...
- Advertisment -

Most Popular

- Advertisement -