Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNewsസർക്കാർ സർവീസിൽ...

സർക്കാർ സർവീസിൽ നിന്ന് ഇന്ന്  പടിയിറങ്ങുന്നവർ 11000പേർ : 6000 കോടി രൂപ വേണ്ടി വരുമെന്നാണ് കണക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് സർക്കാർ സർവീസിൽ നിന്ന് ഇന്ന്  വിരമിക്കുന്നവർ 11000പേർ.സെക്രട്ടേറിയറ്റിൽ നിന്ന് മാത്രം 221 പേരാണ് ഉള്ളത്. കെഎസ്ഇബിയിൽ നിന്ന് 1022 പേരും ഇന്ന് വിരമിക്കും. വിരമിക്കുന്നവർക്ക് ആനുകൂല്യങ്ങൾ നൽകാൻ 6000 കോടി രൂപ വേണ്ടി വരുമെന്നാണ് കണക്ക്. ജനന സർട്ടിഫിക്കറ്റ് നിർബന്ധം ആക്കുന്നതിന് മുൻപ് സ്കൂളിൽ ചേർക്കുമ്പോൾ മെയ് 31 ആയിരുന്നു ജനനതിയ്യതി ആയി ചേർത്തിരുന്നത്.

ഇതുമൂലം ഔദ്യോഗിക രേഖകളിലും ജനന തിയതി ഇതായി മാറും. ഇതോടെയാണ് മെയ് 31 കൂട്ടവിരമിക്കല്‍ തീയതിയായി മാറിയത്. 2024 മെയ് 31 ന് സംസ്ഥാനത്ത് 16000 ത്തോളം ജീവനക്കാർ സർവ്വീസിൽ നിന്ന് വിരമിച്ചിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലപ്പുഴ ബൈപ്പാസിന്റെ നിര്‍മാണത്തിലിരുന്ന മേൽപ്പാലത്തിന്റെ ഗര്‍ഡറുകള്‍ തകര്‍ന്നുവീണു

ആലപ്പുഴ : ആലപ്പുഴ ബൈപ്പാസിന്റെ ബീച്ച് ഭാഗത്തെ നിര്‍മാണത്തിലിരുന്ന മേൽപ്പാലത്തിന്റെ ഗര്‍ഡറുകള്‍ തകര്‍ന്നുവീണു. ബീച്ചിനോട് ചേർന്നുള്ള വിജയാ പാർക്കിനു സമീപമുള്ള നാല് ഗര്‍ഡറുകളാണ് നിലംപതിച്ചത്. രാവിലെ 11മണിയോടെയാണ് തൊഴിലാളികൾ താമസിക്കുന്ന ഷെഡിനു മുകളിലേക്ക്...

റിപ്പബ്ലിക് ദിനാഘോഷത്തിന് ആലപ്പുഴ ജില്ല ഒരുങ്ങി -മന്ത്രി പി. പ്രസാദ് ദേശീയപതാക ഉയര്‍ത്തും

ആലപ്പുഴ: ജില്ലയില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജനുവരി 26 രാവിലെ ഒമ്പതിന് ജില്ലയുടെ ചുമതലയുള്ള കൃഷി  വകുപ്പ് മന്ത്രി പി. പ്രസാദ് ആലപ്പുഴ ബീച്ചിനടുത്തുള്ള റിക്രിയേഷൻ  ഗ്രൗണ്ടിൽ ദേശീയപതാക ഉയര്‍ത്തും. പരേഡ് ചടങ്ങുകള്‍ക്കായി...
- Advertisment -

Most Popular

- Advertisement -