Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsMoneyകൂപ്പുകുത്തി ഓഹരി...

കൂപ്പുകുത്തി ഓഹരി വിപണി : സെന്‍സെക്‌സ് 1500 പോയിന്റ് ഇടിഞ്ഞു

മുംബൈ:  ഓഹരി വിപണിയില്‍ കനത്ത ഇടിവ്. ബിഎസ്ഇ സെന്‍സെക്‌സ് 1456 പോയിന്റ് ആണ് ഇടിഞ്ഞത്. 436 പോയിന്റ് നഷ്ടം നേരിട്ട നിഫ്റ്റി 23,500 എന്ന സൈക്കോളജിക്കല്‍ ലെവലിന് താഴെയാണ് ക്ലോസ് ചെയ്തത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതും എണ്ണവില കുതിച്ചുയരുന്നതുമാണ് വിപണിയെ ബാധിച്ചത്.

അമേരിക്ക- ഇറാന്‍ സമാധാന കരാര്‍ അനിശ്ചിതമായി നീളുന്നത് അടക്കമുള്ള വിഷയങ്ങളാണ് പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് കാരണം. ഇത് ആഗോള വിപണിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇത് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുകയായിരുന്നു. ഇതിന് പുറമേ വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും വിപണിയെ സ്വാധീനിക്കുന്നുണ്ട്.

മെറ്റല്‍, എണ്ണ, പ്രകൃതിവാതക, പൊതുമേഖല ബാങ്ക് ഓഹരികള്‍ ഒഴികെ മറ്റെല്ലാ സെക്ടറുകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ബാങ്ക് നിഫ്റ്റി ഒരു ശതമാനം വരെയാണ് താഴ്ന്നത്. നിഫ്റ്റി ഐടി 3.3 ശതമാനമാണ് ഇടിഞ്ഞത്. ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ന്നതും വിപണിയില്‍ പ്രതിഫലിച്ചു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പണിമുടക്കില്‍ പങ്കെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു ദിവസത്തെ ശബളം നഷ്ടമാകും

തിരുവനന്തപുരം: ദേശീയ പണിമുടക്കില്‍ പങ്കെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ദിവസത്തെ ശബളം  നഷ്ടമാകും. സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. ഇടത് മുന്നണി ഭരിക്കുന്ന കേരളത്തില്‍ സി ഐ ടി യു ഉള്‍പ്പെടെ പങ്കെടുക്കുന്ന...

പദയാത്ര നടത്തി

മല്ലപ്പള്ളി: താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയൻ്റെ ആഭിമുഖ്യത്തിൽ മന്നം സമാധി ദിനാചരണത്തോടനുബന്ധിച്ച് മന്നം സമാധിയിലേക്ക് പദയാത്ര നടത്തി. ചങ്ങനാശ്ശേരി ഉദയഗിരി ആശുപത്രി ജംഗ്ഷനിൽ നിന്നും പദയാത്ര ആരംഭിച്ചു. യൂണിയൻ പ്രസിഡണ്ട് എംപി ശശിധരൻ പിള്ള,...
- Advertisment -

Most Popular

- Advertisement -