Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsനിയന്ത്രണം വിട്ട...

നിയന്ത്രണം വിട്ട കാർ വീടിനുള്ളിലേക്ക് ഇടിച്ചു കയറി അപകടം

റാന്നി : നിയന്ത്രണം വിട്ട കാർ വീടിനുള്ളിലേക്ക് ഇടിച്ചു കയറി അപകടം വീടിന് നാശനഷ്ടം. ആളപായമില്ല

ഇന്ന് പുലർച്ചെ 4 ന് ഉതിമൂട്ടിലാണ് അപകടം നടന്നത്. മംഗലത്ത് തോമസ് സാമുവലിൻ്റെ വീട്ടിലേക്കാണ് കാർ ഇടിച്ചു കയറിയത്. വീടിൻ്റെ മതിലിനും പോർച്ചിൽ കിടന്ന കാറിനും നാശനഷ്ടമുണ്ടായി. കോന്നി സ്വദേശി രാജേഷ് എന്ന ആളാണ് കാർ ഓടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

കശ്മീരിൽ നിന്നുള്ള യാത്രക്കാരെ കൊച്ചിയിൽ ഇറക്കിയ ശേഷം കോന്നിയിലേക്ക് വരും വഴിയാണ് അപകടം ഉണ്ടായത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് പറയുന്നു.

ഇവിടെ അപകടം ഉണ്ടായ സ്ഥലത്തിന് സമീപം നേരത്തെയും സമാന രീതിയിൽ അപകടം നടന്നിട്ടുണ്ട്. ദീർഘദൂര യാത്ര കഴിഞ്ഞ് വരുന്ന വാഹനങ്ങളാണ് കൂടുതലായും അപകടത്തിൽ പെടുന്നതെന്ന് നാട്ടുകാർ പറഞ്ഞു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരാട് കോലി വിരമിച്ചു

ന്യൂഡൽഹി : സൂപ്പർതാരം വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. സമൂഹ മാധ്യമത്തിൽ പങ്കിട്ട പോസ്റ്റിലൂടെയാണ് ടെസ്റ്റ് കരിയറിനോട് വിട പറയുന്നതായി കോലി പ്രഖ്യാപിച്ചത്. തീരുമാനം എളുപ്പമായിരുന്നില്ലെന്നും എന്നാൽ ഉചിതമായ സമയത്താണെന്നും...

സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫീസിന് നേരെ സിപിഎം  നടത്തിയ ആക്രമണത്തിനെതിരെ ബിജെപി  പ്രതിഷേധയോഗം സംഘടിപ്പിച്ചു

തിരുവല്ല : കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ തൃശ്ശൂരിലെ ക്യാമ്പ് ഓഫീസിന് നേരെ സിപിഎം നടത്തിയ ആക്രമണത്തിനെതിരെ ബിജെപി പെരിങ്ങര പഞ്ചായത്ത് സമിതി  പ്രതിഷേധയോഗം സംഘടിപ്പിച്ചു. പെരിങ്ങര ജംഗ്ഷനിൽ നടന്ന യോഗത്തിൽ ബിജെപി തിരുവനന്തപുരം...
- Advertisment -

Most Popular

- Advertisement -