Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryഎസി റോഡിൽ...

എസി റോഡിൽ നിയന്ത്രണം വിട്ട കാർ വാഹനങ്ങളിൽ ഇടിച്ച് തലകീഴായി മറിഞ്ഞു

ചങ്ങനാശ്ശേരി :  മനക്കച്ചിറ കോണ്ടൂർ റിസോർട്ടിന് സമീപം എസി റോഡിൽ നിയന്ത്രണം വിട്ട കാർ വാഹനങ്ങളിൽ ഇടിച്ച് തലകീഴായി മറിഞ്ഞു. വ്യാഴാഴ്‌ച രാത്രി 9.30 ഓടെയാണ് സംഭവം. പെരുന്ന ഭാഗത്തുനിന്നും ആലപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്ന കാറിൽ ആലപ്പുഴ ഭാഗത്തുനിന്നും വന്ന കാറാണ് ഇടിച്ചത്.

ഇടിയുടെ ആഘാതത്തിൽ ആലപ്പുഴയ്ക്ക് പോകുന്ന കാർ തലകീഴായി മറിഞ്ഞു. അപകടശേഷം നിർത്താതെ പോയ കാർ മറ്റൊരു ബൈക്കിലുമിടിച്ചു.തുടർന്ന് മുന്നോട്ടു നീങ്ങിയെങ്കിലും 100 മീറ്ററകലെ കോണ്ടൂർ റിസോർട്ടിനു മുന്നിൽ തനിയെ നിന്നു. അപകടത്തിനിടയാക്കിയ കാറിന്റെ മുൻവശം പൂർണമായി തകർന്നിട്ടുണ്ട്.

എറണാകുളം രജിസ്ട്രേഷനിലുള്ള കാറിലുണ്ടായിരുന്ന രണ്ടുപേർ സംഭവസ്ഥലത്തുനിന്നും  രക്ഷപ്പെട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ഗുരുതരമായ പരിക്കേറ്റ സ്‌കൂട്ടർ യാത്രികനെ നാട്ടുകാരെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നടൻ ഷൈൻ ടോം ചാക്കോ സ്റ്റേഷൻ ജാമ്യത്തിൽ പുറത്തിറങ്ങി

കൊച്ചി : ലഹരി കേസില്‍ അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് ജാമ്യം. സ്‌റ്റേഷന്‍ ജാമ്യത്തിലാണ് നടനെ പോലീസ് വിട്ടയച്ചത്. എൻഡ‍ിപിഎസ് 27 (ബി), 29 വകുപ്പുകളും ഭാരതീയ നിയമ സംഹിതയിലെ 237,...

ആലപ്പുഴയിൽ ഒളിച്ച് താമസിക്കാനെത്തിയ ഗുണ്ടാസംഘത്തെ പോലീസ് പിടിയിൽ

ആലപ്പുഴ: ആലപ്പുഴയിൽ ഒളിച്ച് താമസിക്കാനെത്തിയ ഗുണ്ടാസംഘത്തെ  പോലീസ് പിടികൂടി. ഇന്നലെ  രാവിലെ 11മണിയോടെയാണ്  സൗത്ത് പോലീസ് സ്റ്റേഷൻ ഐ എസ് എച്ച്ഒ കെ ശ്രീജിത്തിന്റെ നേത്യത്വത്തിലുള്ള സംഘം  നഗരത്തിൽ നിന്നും ഗുണ്ടാസംഘത്തെ പിടികൂടിയത്....
- Advertisment -

Most Popular

- Advertisement -