Wednesday, March 26, 2025
No menu items!

subscribe-youtube-channel

HomeEducationകെ.ആർ. നാരായണൻ...

കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പി.ജി. ഡിപ്ലോമ കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു

കോട്ടയം: സംസ്ഥാന സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ കോട്ടയത്ത് പ്രവർത്തിക്കുന്ന കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സിലെ മൂന്ന് വർഷ പി ജി ഡിപ്ലോമ കോഴ്‌സുകളിലേക്ക് ബിരുദധാരികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സ്‌ക്രിപ്റ്റ് റൈറ്റിങ് ആൻഡ് ഡയറക്ഷൻ, സിനിമാറ്റോഗ്രാഫി, എഡിറ്റിംഗ്, ഓഡിയോഗ്രാഫി, ആക്ടിങ്, ആനിമേഷൻ ആൻഡ് വിഷ്വൽ എഫക്ടസ് എന്നീ വിഷയങ്ങളിൽ റെസിഡൻഷ്യൽ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

ഓരോ വിഭാഗത്തിലും പത്തു സീറ്റുകളാണ് ഉള്ളത്. ദേശീയ തലത്തിലുള്ള പ്രവേശന പരീക്ഷയും തുടർന്ന് ആറ് ദിവസം നീണ്ടു നിൽക്കുന്ന ഓറിയന്റേഷനും അഭിമുഖവും വഴിയാണ് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. www.krnnivsa.com എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ ആയി അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി 2024 മേയ് 22. വിശദ വിവരങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വെബ്‌സൈറ്റിൽ ഉള്ള പ്രോസ്‌പെക്ടസിൽ ലഭ്യമാണ്. ഫോൺ :9061706113, ഇമെയിൽ admn.krnnivsa@gmail.com

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

തിരുവല്ല : ബജറ്റിലെ ജനദ്രോഹ നിർദ്ദേശങ്ങൾക്കും നികുതി കൊള്ളയ്ക്കുമെതിരെ കെപിസിസിയുടെ നിർദ്ദേശപ്രകാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കേരളത്തിലെ മുഴുവൻ വില്ലേജ് ഓഫീസുകൾക്ക് മുൻപിലും പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. നിരണം മണ്ഡലം കമ്മിറ്റിയുടെ...

ചിങ്ങപ്പുലരിയിൽ ശബരിമലയിൽ ഭക്തജനത്തിരക്ക്

ശബരിമല : ചിങ്ങപ്പുലരിയിൽ ശബരിമല നട  പുലർച്ചെ അഞ്ചിനു തുറന്നപ്പോൾ വലിയ ഭക്തജനത്തിരക്കാണ്  അനുഭവപ്പെട്ടത്. ഇന്ന് സന്നിധാനത്ത്  ലക്ഷാർച്ചന നടന്നു. 21 ന് രാത്രി 10നു നടയടയ്ക്കും വരെ തന്ത്രി കണ്ഠര് രാജീവരരുടെ...
- Advertisment -

Most Popular

- Advertisement -