Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsമാധ്യമങ്ങൾ രാജ്യത്തിന്റെ...

മാധ്യമങ്ങൾ രാജ്യത്തിന്റെ നിലനിൽപ്പിന് അടിസ്ഥാനം:  മന്ത്രി കെ എൻ ബാലഗോപാൽ

പത്തനംതിട്ട: മാധ്യമങ്ങൾ രാജ്യത്തിന്റെ നിലനിൽപ്പിന് അടിസ്ഥാനമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. പത്തനംതിട്ടയിൽ കേരള പത്രപ്രവർത്തക യൂണിയൻ 61-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്ര,ദൃശ്യമാധ്യമങ്ങൾ നിലനിർത്തേണ്ടത് ജനാധിപത്യ സർക്കാരിന്റെ ചുമതലയാണെന്നും മന്ത്രി പറഞ്ഞു.

വർത്തമാന പത്രങ്ങളുടെ കാലഘട്ടം അസ്തമിച്ചുവെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ല. രാഷ്ട്രത്തിന്റെ നിർമാണ പ്രക്രിയയിൽ മാധ്യമങ്ങളുടെ പങ്ക് വലുതാണെന്നും ഓരോ മാധ്യമ പ്രവർത്തകനും ഇക്കാര്യത്തിൽ ജാഗ്രത കാട്ടണമെന്നും ബാലഗോപാൽ അഭിപ്രായപ്പെട്ടു. കേരളത്തിലെ മാധ്യമ പ്രവർത്തകരുടെ ക്ഷേമത്തിനാവശ്യമായ നടപടികളോട് ആശാവഹമായ സമീപനമാണ് ്സംസ്ഥാന സർക്കാർ സ്വീകരിച്ചുവരുന്നത്.

ഇൻഷ്വറൻസ് പദ്ധതിയിൽ സർക്കാരിന്റെ പങ്കാളിത്തം വർധിപ്പിക്കണമെന്ന ആവശ്യവും പെൻഷൻ വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങളും അനുഭാവപൂർവം പരിഗണിച്ചുവരികയാണ്. വേജ് ബോർഡ് നിലനിൽക്കണം. ദൃശ്യമാധ്യമങ്ങളെക്കൂടി ഉൾപ്പെടുത്തി വർക്കിംഗ് ജേർണലിസ്റ്റ് ആക്ട് പുനഃസ്ഥാപിക്കണമെന്നും മന്ത്രി ബാലഗോപാൽ പറഞ്ഞു.

കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് കെ പി റെജി അധ്യക്ഷത വഹിച്ചു. മന്ത്രി വീണാ ജോർജ് മുഖ്യാതിഥിയായി. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തി. പത്തനംതിട്ട നഗരസഭ ചെയർമാൻ ടി സക്കീർ ഹുസൈൻ, കെഇഎൻഎഫ് സംസ്ഥാന പ്രസിഡന്റ് വി എസ് ജോൺസൺ, കെയുഡബ്ല്യുജെ ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, സ്വാഗതസംഘം ജനറൽ കൺവീനർ ബോബി ഏബ്രഹാം, ജില്ലാ പ്രസിഡന്റ് ബിജു കുര്യൻ, സെക്രട്ടറി ജി വിശാഖൻ തുടങ്ങിയവർ പ്രസംഗിച്ചു.

സമ്മേളനത്തോടനുബന്ധിച്ച സുവനീർ കവർ പ്രകാശനവും വിവിധ മേഖലകളിലെ പുരസ്‌കാരവിതരണവും കെഎംസി ചെങ്ങന്നൂർ, ലൈഫ് ലൈൻ അടൂർ ആശുപത്രികളുടെ പ്രിവലേജ് കാർഡ് വിതരണവും ചടങ്ങിൽ നടന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പള്ളാത്തുരുത്തിയിൽ മൂന്ന് ഹൗസ് ബോട്ടുകൾ കത്തിനശിച്ചു: ആളപായമില്ല

ആലപ്പുഴ: പള്ളാത്തുരുത്തിയിൽ മൂന്ന് ഹൗസ് ബോട്ടുകൾ കത്തിനശിച്ചു. ആളപായമില്ല. പള്ളാത്തുരുത്തി പാലത്തിനു തെക്കുവശം  അറ്റകുറ്റപ്പണികൾക്കായി യാർഡിൽ കയറ്റിയ ലേക്സ് ആൻഡ് ലഗൂൺസ് കമ്പനിയുടെ ഹൗസ് ബോട്ടുകൾക്കാണ് തീപിടിച്ചത്. ബുധനാഴ്ച രാത്രിയോടെ ആയിരുന്നു സംഭവം. ജോലിക്കാർ...

ആലപ്പുഴയിൽ അമ്മയെ കുത്തി പരിക്കേൽപ്പിച്ച സംഭവം : 17 കാരിക്കെതിരെ വധശ്രമത്തിന് കേസ്

ആലപ്പുഴ : മഹിളാ കോൺഗ്രസ് ഭാരവാഹിയെ പതിനേഴുകാരിയായ മകൾ കുത്തിപ്പരിക്കേൽപ്പിച്ചു. വീടിന്റെ തറയിൽ നായ മൂത്രമൊഴിച്ചതിനെ തുടർന്ന് അമ്മ അത് കഴുകിക്കളയാൻ പറഞ്ഞതാണ് കൊലശ്രമത്തിന് കാരണം. അച്ഛന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിക്കെതിരെ വധശ്രമത്തിന്...
- Advertisment -

Most Popular

- Advertisement -