Thursday, September 17, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ലയുടെ ചരിത്രവും...

തിരുവല്ലയുടെ ചരിത്രവും പൈതൃകവും ; ഡോക്യുമെൻ്ററി പരമ്പരയുമായി കാഴ്ച ചാരിറ്റബിൾ ട്രസ്റ്റ്

തിരുവല്ല: പ്രശസ്ത ചലച്ചിത്ര സംവിധായകൻ ബ്ലെസ്സിയുടെ നേതൃത്വത്തിലുള്ള കാഴ്ച ചാരിറ്റബിൾ ട്രസ്റ്റ് തിരുവല്ലയുടെ ചരിത്രവും കലാരൂപങ്ങളും, സാംസ്കാരിക പൈതൃകവും പ്രമേയമാക്കി ഒരു ഡോക്യുമെൻ്ററി പരമ്പര ആരംഭിക്കുന്നു. നമ്മുടെ നാടിൻ്റെ പ്രാദേശിക ചരിത്രം, ആരാധനാ പാരമ്പര്യം, ചരിത്ര സ്മാരകങ്ങൾ, വൈവിധ്യമാർന്ന ഉത്സവങ്ങൾ, കലാരൂപങ്ങൾ എന്നിവയെല്ലാം ഉൾക്കൊള്ളിച്ചു കൊണ്ടാണ് ഈ സംരംഭം വിഭാവനം ചെയ്തിരിക്കുന്നത്.

ഈ മഹത്തായ സംരംഭത്തിൽ പങ്കാളികളാകാൻ പൊതുജനങ്ങൾക്ക് അവസരമുണ്ട്. പ്രാദേശിക ചരിത്ര ഗവേഷണം, വിവരണാത്മകരചന, തിരക്കഥാരചന, സംഗീതം, വാദ്യം, ഛായാഗ്രഹണം, എഡിറ്റിംഗ്, ശബ്ദ സന്നിവേശം, കണ്ടന്റ് മേക്കിങ് തുടങ്ങി ഡോക്യുമെൻ്ററി തയ്യാറാക്കുന്നതിന് ആവശ്യമുള്ള വിവിധ വിഷയങ്ങളിൽ അഭിരുചിയുള്ളവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സംവിധായകരായ ബ്ലസ്സിയും, കവിയൂർ ശിവപ്രസാദും നേതൃത്വം നൽകുന്ന സാങ്കേതിക വിദഗ്ദ്ധരുടെ പരിശീലന ക്ലാസ്സുകൾ ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കു  ഡോ. ബി. രവികുമാർ 94474 40459, ഡോ.ജിതിൻ ശങ്കർ 95444 16170 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം

കണ്ണൂർ : പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്. വീട്ടിൽ അതിക്രമിച്ച് കയറിയതിന് 10 വർഷം തടവ് അനുഭവിക്കുകയും രണ്ടുലക്ഷം രൂപ പിഴ ഒടുക്കുകയും വേണം.തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതി(ഒന്ന്)...

Kerala Lottery Results : 21-04-2025 Win Win W-818

1st Prize Rs.7,500,000/- (75 Lakhs) WA 720120 (IDUKKI) Consolation Prize Rs.8,000/- WB 720120 WC 720120 WD 720120 WE 720120 WF 720120 WG 720120 WH 720120 WJ 720120 WK...
- Advertisment -

Most Popular

- Advertisement -