Thursday, September 24, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduകോഴിക്കോട് ഐഐഎമ്മിൽ...

കോഴിക്കോട് ഐഐഎമ്മിൽ മന്ത്രിമാരുടെ ക്ലാസിലേക്ക് പ്രതിഷേധവുമായി പിഎസ്‍സി ഉദ്യോഗാർഥികൾ

കോഴിക്കോട് : മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരുടെ രണ്ടുദിവസത്തെ പരിശീലനം നടക്കുന്ന ഐഐഎം കോഴിക്കോടിന്റെ പ്രവേശന കവാടത്തിന് മുന്നിൽ പ്രതിഷേധവുമായി പിഎസ്‍സി ഉദ്യോഗാർഥികൾ. 2023-ലെ റാങ്ക് ലിസ്റ്റ് നീട്ടുന്നെവന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പിൻവലിക്കണം എന്നാവശ്യപ്പെട്ടാണ് എച്ച്എസ്എ, എച്ച്എസ്ടി ഉദ്യോഗാർഥികൾ പ്രതിഷേധവുമായി എത്തിയത് .

രണ്ടാമത്തെ തവണയാണ് എച്ച്എസ്ടി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുന്നത്.വീണ്ടും ലിസ്റ്റിന്റെ കാലാവധി നീട്ടുന്നത് നിലവിൽ ഷോർട് ലിസ്റ്റിലുള്ള ഉദ്യോ​ഗാർഥികളുടെ അവസരം ഇല്ലാതാക്കുമെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് സംസാരിക്കണം എന്നതാണ് ഉദ്യോഗാർഥികളുടെ ആവശ്യം.

സംസ്ഥാന മന്ത്രിസഭയ്ക്കായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്  സംഘടിപ്പിക്കുന്ന ദ്വിദിന നേതൃത്വ ശിൽപശാല ‘റീ ഇമാജിനിങ് കേരളം’ ആണ് കോഴിക്കോട് ഐഐഎം ക്യാമ്പസിൽ നടക്കുന്നത് .ഇന്നും നാളെയുമാണ് ക്യാംപ്.ഐഐഎംകെ അധ്യാപകരും രാജ്യാന്തര വിദഗ്ധരും വിവിധ സെഷനുകൾ നയിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ ക്യാമറകെണി ഒരുക്കി കോന്നി പഞ്ചായത്ത്

പത്തനംതിട്ട : മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ ക്യാമറകെണി ഒരുക്കി കോന്നി പഞ്ചായത്ത്.മാലിന്യസംസ്‌കരണം മികവുറ്റരീതിയില്‍ നടപ്പിലാക്കുന്നതിന്റെ തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ക്യാമറകള്‍ കോന്നിയുടെ മുക്കിലും മൂലയിലേക്കുമെത്തിയത്. 2024-25 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപ വിനിയോഗിച്ചാണ്...

നവംബർ 26 ദേശീയ വിര വിമുക്ത ദിനം: എല്ലാ കുട്ടികൾക്കും വിര നശീകരണ ഗുളിക നൽകണം : ആരോഗ്യ വകുപ്പ്

തിരുവനന്തപുരം : വിരബാധ കുട്ടികളുടെ വളർച്ചയേയും പൊതുവേയുളള ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്ന ഒരു പ്രശ്നമായതിനാൽ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുട്ടികളിൽ വിളർച്ചയ്ക്കും പോഷകക്കുറവിനും ഇത് കാരണമാകുന്നു. ലോകാരോഗ്യ സംഘടനയുടെ...
- Advertisment -

Most Popular

- Advertisement -