Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsകനത്ത മഴ...

കനത്ത മഴ : 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ യെല്ലോ അലർട്ടാണ്‌.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ നിന്നും നദീതീരങ്ങളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലും നിന്നും ആളുകൾ മാറി താമസിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാല്‍ കേരളാ തീരത്ത് മത്സ്യബന്ധത്തിനുള്ള വിലക്ക് തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തണ്ണീര്‍മുക്കം പഞ്ചായത്തില്‍ വേമ്പനാട് കായല്‍ ശുചീകരണം : നീക്കിയത് 1.6 ടണ്‍ പ്ലാസ്റ്റിക് മാലിന്യം

ആലപ്പുഴ: വേമ്പനാട് കായല്‍ പുനരുജ്ജീവന, സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തണ്ണീര്‍മുക്കം പഞ്ചായത്തില്‍ പ്ലാസ്റ്റിക് മുക്ത വേമ്പനാട് ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. ഞായറാഴ്ച്ച രാവിലെ ആരംഭിച്ച ശുചീകരണ യജ്ഞത്തിലൂടെ 1643 കി. ഗ്രാം പ്ലാസ്റ്റിക്...

പെരിങ്ങര ലക്ഷ്മീനാരായണ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി

തിരുവല്ല: പെരിങ്ങര ലക്ഷ്മീനാരായണ ക്ഷേത്രത്തിൽ  തിരുവുത്സവത്തിന് വിഷുദിനത്തിൽ കൊടിയേറി. തന്ത്രി  അക്കീരമൺ കാളിദാസ് ഭട്ടതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ്  നടന്നു. വൈകിട്ട് രമേശ് ഇളമൺ നമ്പൂതിരിയുടെ ആദ്ധ്യാത്മിക പ്രഭാഷണവും, കൃഷ്ണപ്രിയ & പാർട്ടിയുടെയും...
- Advertisment -

Most Popular

- Advertisement -