Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsഭാര്യയുടെ വിവാഹേതര...

ഭാര്യയുടെ വിവാഹേതര ബന്ധം : ഭര്‍ത്താവിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച്‌ കുടുംബക്കോടതി

പത്തനംതിട്ട : ഭാര്യയുടെ വിവാഹേതര ബന്ധത്തില്‍ ഭര്‍ത്താവിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ച് പത്തനംതിട്ട കുടുംബക്കോടതി. വിവാഹത്തിനു ശേഷവും ഭാര്യ മറ്റൊരാളുമായി ബന്ധം തുടരുകയും തന്റെ വ്യക്തി ജീവിതം തകര്‍ക്കുകയും ചെയ്തുവെന്ന് ആരോപിച്ച്‌ യുവാവ് നല്‍കിയ പരാതിയിലാണ് ലക്ഷങ്ങള്‍ നഷ്ടപരിഹാരം നല്‍കാന്‍ വിധി വന്നത്.

എറണാകുളം മരട് സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുന്‍ ഭാര്യയുടെ ബന്ധുക്കളും സുഹൃത്തും 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണു വിധി. വിവാഹ ശേഷവും യുവതി മറ്റൊരാളുമായി ബന്ധം തുടര്‍ന്നതോടെയാണ് യുവാവ് കോടതിയെ സമീപിച്ചത്.

വിവാഹ സമയത്തു വരന്റെ കുടുംബം നല്‍കിയ 32 ഗ്രാം സ്വര്‍ണാഭരണമോ നിലവിലെ വിപണിമൂല്യമോ ആറ് ശതമാനം പലിശ സഹിതം ഭാര്യ തിരികെ നല്‍കണമെന്നും ജഡ്ജി ഡോണി തോമസ് വര്‍ഗീസ് നിര്‍ദേശിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയില്‍ 24 മണിക്കൂറും സുരക്ഷാവലയം തീര്‍ത്തു ഫയര്‍ ഫോഴ്സ്

ശബരിമല: ശബരിമലയില്‍ 24 മണിക്കൂറും സുരക്ഷാ വലയം തീര്‍ത്തു ഭക്തര്‍ക്ക് കരുതലായ് ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഫോഴ്സ്. സോപാനം, മാളികപ്പുറം, ഭസ്മക്കുളം, നടപ്പന്തല്‍, ശരംകുത്തി, മരക്കൂട്ടം, പാണ്ടിത്താവളം, കെ.എസ്.ഇ.ബി, കൊപ്രാക്കളം എന്നിങ്ങനെവിവിധ സ്ഥലങ്ങളാണ്...

യുകെയിൽ മലയാളി നഴ്സ് അന്തരിച്ചു

ന്യൂഡൽഹി: യുകെയിൽ മലയാളി നഴ്സ് അന്തരിച്ചു. ലിവർപൂളിലെ ഏൻട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്സായ മോളിക്കുട്ടി ഉമ്മൻ (64) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഓഗസ്റ്റ് 29ന് വൈകിട്ട് 6ന് പെട്ടെന്നുണ്ടായ ലിവർപൂൾ...
- Advertisment -

Most Popular

- Advertisement -