Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaമുഖ്യമന്ത്രിക്ക്‌ നേരെ...

മുഖ്യമന്ത്രിക്ക്‌ നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി

പത്തനംതിട്ട : പത്തനംതിട്ടയിൽ മുഖ്യമന്ത്രിക്ക്‌ നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി. ഇന്ന് രാവിലെ 10 ന് അഴൂർ ഗവ. ഗസ്റ്റ് ഹൗസിന് സമീപമായിരുന്നു പ്രതിഷേധം .

സർക്കാരിൻ്റെ നാലാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി വാര്യാപുരം തൂക്കുപാലത്ത് നടക്കുന്ന അവലോകന യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി  കാറിൽ തിരിക്കവെയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം നടന്നത്.  ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദൂചൂഡൻ്റെ നേതൃത്വത്തിലാ യിരുന്നു പ്രതിഷേധം

കോടികൾ ചെലവഴിച്ചുള്ള വാർഷികാഘോഷ ധൂർത്തിൽ പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി പ്രതിഷേധം. പൊലിസ് ബലം പ്രയോഗിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ റോഡിൽ നിന്നും മാറ്റിയത് . ഇതിനിടെ ഉന്തും തള്ളും നടന്നു. പ്രതിഷേധക്കാരെ അറസ്റ്റു ചെയ്ത് നീക്കി.

മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയുടെ ഭാഗമായി യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി അൻസർ മുഹമ്മദിനേയും, യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ് നേജോ മെഴുവേലിയെയും,കുമ്പഴ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഫിയെയും പത്തനംതിട്ട ടൗണിൽ നിന്നും ഡിവൈ എസ് പി നന്ദകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ്‌ ചെയ്ത് കരുതൽ തടങ്കിലിലേക്ക് മാറ്റി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പശ്ചിമേഷ്യൻ സംഘർഷം : യൂറിയ കയറ്റുമതി രാജ്യത്തെ കാർഷിക മേഖലയെയും പ്രതികൂലമായി ബാധിക്കുന്നു

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രാജ്യത്തെ കാർഷിക മേഖലെയെയും പ്രതികൂലമായി ബാധിക്കുന്നു. വളം ഉൽപാദനത്തെ യുദ്ധം ബാധിച്ചതോടെ ഇന്ത്യ ചൈനയുടെ സഹായം തേടി. ഇന്ത്യയിലേക്കുള്ള യൂറിയ കയറ്റുമതി വർധിപ്പിക്കണമെന്ന് ചൈനയോട് ആവശ്യപ്പെട്ടതായി എക്കണോമിക്സ് ടൈംസ്...

മന്ദമരുതിയിൽ  യുവാവിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തി സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി

റാന്നി : മന്ദമരുതിയിൽ ഞായർ രാത്രി യുവാവിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തി സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി റാന്നി പൊലീസ് അറിയിച്ചു മന്ദമരുതിയിൽ കൊയർ രാത്രി 9.30 നാണ് കൊലപാതകം നടന്നത്. കീക്കൊഴുരിൽ വാടകയ്ക്ക് താമസിക്കുന്ന വെട്ടിയിൽ...
- Advertisment -

Most Popular

- Advertisement -