Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsറാന്നി അവിട്ടം...

റാന്നി അവിട്ടം ജലമേള നാളെ

റാന്നി: റാന്നി അവിട്ടം ജലമേള നാളെ നടക്കും. പമ്പാ നദിയിൽ പുല്ലൂപ്രം  ക്ഷേത്ര കടവിൽ നാളെ ഒരു മണിക്ക് ജലോത്സവം ആരംഭിക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി ജലോത്സവ സമിതി ഭാരവാഹികൾ അറിയിച്ചു.

പടിഞ്ഞാറ് നെടുമ്പ്രം മുതൽ കിഴക്ക് ഇടക്കുളം വരെയുള്ള 1520കരകളിൽ നിന്നുള്ള പള്ളിയോടങ്ങൾ പങ്കെടുക്കും. അവിട്ടം ജലമേള ഒന്നിന് മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. പള്ളിയോട കരകൾക്ക് പുല്ലൂപ്രം ശ്രീകൃഷ്ണ ക്ഷേത്രംവകയായി നൽകുന്ന ഓണസദ്യയുടെ ഉദ്ഘാടനം പഴകുളം മധു എം എൽ എ നിർവഹിക്കും.

ജലഘോഷയാത്ര ആൻ്റോ ആൻ്റണി എം പി ഉദ്ഘാടനം ചെയ്യും. ജലോത്സവ സമിതി പ്രസിഡൻ്റ് ജേക്കബ് മാത്യു കരിങ്കുറ്റിയിൽ അധ്യക്ഷത വഹിക്കും. സമിതി ചെയർമാൻ റിങ്കു ചെറിയാൻ ഫ്ലാഗ് ഓഫ് ചെയ്യും. വഞ്ചിപ്പാട്ട് മൽസരങ്ങളുടെ ഉദ്ഘാടനം സി പി എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം നിർവഹിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കരിമ്പ വാഹനാപകടം : കണ്ണീർപ്രണാമവുമായി നാട്

പാലക്കാട് : കല്ലടിക്കോട് കരിമ്പ വാഹനാപകടത്തിൽ മരിച്ച 4 കുട്ടികൾക്ക് കണ്ണീർപ്രണാമവുമായി നാട്.മൃതദേഹങ്ങൾ തുപ്പനാട് കരിമ്പനയ്ക്കൽ ഹാളിൽ പൊതുദർശനത്തിന് വച്ചശേഷം തുപ്പനാട് ജുമാ മസ്ജിദിൽ കബറടക്കം നടന്നു. പള്ളിപ്പുറം വീട്ടിൽ അബ്ദുൽ സലാം,...

പി.സി ചാക്കോ എൻ.സി.പി സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവെച്ചു

തിരുവനന്തപുരം : എൻ.സി.പി സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവെച്ച് പി.സി ചാക്കോ.ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് പി.സി.ചാക്കോ രാജിക്കത്തു നല്‍കിയെന്നാണ് റിപ്പോർട്ടുകൾ .നിലവില്‍ ദേശീയ വര്‍ക്കിങ് പ്രസിഡന്റാണ് പി.സി ചാക്കോ. എ.കെ. ശശീന്ദ്രന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച്...
- Advertisment -

Most Popular

- Advertisement -