Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNew Delhiമുല്ലപ്പെരിയാറില്‍ പുതിയ...

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മാണം:പരിസ്ഥിതി ആഘാത പഠനവുമായി ബന്ധപ്പെട്ട കേന്ദ്ര യോഗം മാറ്റി

ന്യൂഡൽഹി: മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയുന്നതിൻ്റെ പരിസ്ഥിതി ആഘാത പഠനവുമായി ബന്ധപ്പെട്ട കേന്ദ്ര യോഗം മാറ്റി. ഡൽഹിയിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിളിച്ച യോഗമാണു മാറ്റിയത്.യോഗം മാറ്റിയതിൻ്റെ കാരണം കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനുള്ള കേരള സർക്കാരിന്റെ നീക്കം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കത്തയച്ചിരുന്നു.

അതേ സമയം മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള കേരളത്തിന്റെ നടപടികൾക്കെതിരെ തമിഴ്നാട്ടിലെ കർഷക സംഘടനകൾ കേരള–തമിഴ്നാട് അതിർത്തിയിലെ കുമളിക്ക് സമീപം ലോവർ ക്യാമ്പിൽ പ്രതിഷേധ മാർച്ച് നടത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുതിച്ചുയര്‍ന്ന് മുല്ലപ്പൂ വില : രണ്ടാഴ്ചയ്ക്കിടെ വിലയുയര്‍ന്നത് 3,000 രൂപയ്ക്ക് മുകളിൽ

കൊച്ചി: കുതിച്ചുയര്‍ന്ന് മുല്ലപ്പൂ വില. രണ്ടാഴ്ചയ്ക്കിടെ 3,000 രൂപയ്ക്ക് മുകളിലാണ് വിലയുയര്‍ന്നത്. നിലവില്‍ കിലോയ്ക്ക് 4,000 രൂപയും കടന്ന് കുതിക്കുകയാണ് മുല്ലപ്പൂ വില. രണ്ടാഴ്ച മുന്‍പ് 1,000 രൂപയായിരുന്നു വില. മുഹൂര്‍ത്ത നാളുകളില്‍...

തിരുവനന്തപുരം സെൻട്രൽ ബസ്സ്റ്റേഷനിൽ എമർജൻസി മെഡിക്കൽ കെയർ യൂണിറ്റ് പ്രവർത്തനം ആരംഭിക്കുന്നു

തിരുവനന്തപുരം: യാത്രക്കാർക്കും ജീവനക്കാർക്കും അടിയന്തിര ചികിത്സാ ആവശ്യങ്ങൾക്കായി കെഎസ്ആർടിസിയും സൊസൈറ്റി ഫോർ എമർജൻസി മെഡിസിൻ ഇന്ത്യയും നിംസ് മെഡിസിറ്റിയും സംയുക്തമായി തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ എമർജൻസി മെഡിക്കൽ കെയർ യൂണിറ്റ് പ്രവർത്തനം...
- Advertisment -

Most Popular

- Advertisement -