Tuesday, November 24, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduബസിൽ ലൈം​ഗികാതിക്രമം...

ബസിൽ ലൈം​ഗികാതിക്രമം നടത്തിയെന്ന ആരോപണത്തിൽ ആത്‍മഹത്യ ചെയ്ത യുവാവിന്റെ കുടുംബം യുവതിക്കെതിരെ നിയമനടപടിക്ക്

കോഴിക്കോട് : ബസിൽ ലൈം​ഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സമൂഹ മാദ്ധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ ആത്മഹത്യ ചെയ്ത യുവാവിന്റെ കുടുംബം നിയമനടപടിക്ക്.സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കും കുടുംബം പരാതി നൽകും. ഗോവിന്ദപുരം കൊളങ്ങരക്കണ്ടി സ്വദേശി യു. ദീപക്കാണ് (42) ഞായറാഴ്ച രാവിലെ വീട്ടിൽ തൂങ്ങിമരിച്ചത്.

ബസ് യാത്രയ്‌ക്കിടെ ദീപക് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ യുവതി സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചിരുന്നു. വസ്തുതാവിരുദ്ധമായ ആരോപണമാണ് യുവതി സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയതെന്നും ഇതേത്തുടർന്ന് ദീപക് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു .യുവതിക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തണം എന്നാവശ്യപ്പെട്ട് രാഹുൽ ഈശ്വർ സംസ്ഥാന പൊലീസ് മേധാവിക്കും യുവതിയെ അറസ്റ്റ് ചെയ്യണമെന്നു ആവശ്യപ്പെട്ട് അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിം​ഗ് മുഖ്യമന്ത്രിക്കും പരാതി നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍

പത്തനംതിട്ട : ശബരിമല തീര്‍ത്ഥാടനം സുരക്ഷിതവും ആരോഗ്യകരവുമാക്കുന്നതിന് ആരോഗ്യവകുപ്പ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു . പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങളുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള മരുന്നുകള്‍ വ്രതകാലത്തും മുടക്കാതെ കഴിക്കണം. ആവശ്യമായ മരുന്നുകള്‍ കൈവശം...

മണ്ണിന്റെ ആരോഗ്യമാണ് മനുഷ്യന്റെ ആരോഗ്യം- മന്ത്രി പി. പ്രസാദ്

ആലപ്പുഴ :  മണ്ണിന്റെ ആരോഗ്യമാണ് മനുഷ്യന്റെ ആരോഗ്യം. മണ്ണ് സംരക്ഷിക്കാതെ മനുഷ്യനെ സംരക്ഷിക്കാനാകില്ലെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. വിഷന്‍ ചേര്‍ത്തല 2026 പദ്ധതിയുടെ ഭാഗമായി ചേര്‍ത്തല നിയോജക മണ്ഡലത്തില്‍ മണ്ണ്...
- Advertisment -

Most Popular

- Advertisement -