Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsടയര്‍ പൊട്ടി...

ടയര്‍ പൊട്ടി കാര്‍ വീടിന് മുകളിലേക്ക് മറിഞ്ഞു; നാലുപേര്‍ക്ക് പരുക്ക്

പത്തനംതിട്ട: ടയര്‍ പൊട്ടി നിയന്ത്രണംവിട്ട കാര്‍ വീടിന് മുകളിലേക്ക് മറിഞ്ഞ് നാലുപേര്‍ക്ക് പരുക്ക്. പെരിങ്ങമലയില്‍ ഞായറാഴ്ച രാവിലെ 11.45-ഓടെയാണ് സംഭവം. പെരിങ്ങമല സ്വദേശികളായ അല്‍ അമീന്‍ (20), മുബാറക് (16), ഷാനു (20), അപ്പു (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്.അപ്പുവിന്റെ സഹോദരിയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനായി വാഹനമെടുത്ത് വീട്ടിലേക്ക് പോകുകുകയായിരുന്നു ഇവര്‍.

പെരിങ്ങമല റേഷന്‍ കടയ്ക്ക് സമീപത്തെ വളവിൽ വച്ച് കാറിന്റെ മുന്‍വശത്തെ ടയര്‍ പൊട്ടുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട കാര്‍ റോഡിന് താഴെയുള്ള വീടിന് മുകളിലേക്ക് മറിയുകയായിരുന്നു.നാട്ടുകാരാണ് ഇവരെ പുറത്തെടുത്തത്. തുടര്‍ന്ന് ആംബുലന്‍സില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. സാരമായി പരിക്കേറ്റ അല്‍ അമീനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പത്തനംതിട്ട പൊലിസ് സ്ഥലത്തെത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തമിഴ്‌നാട് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ രാഷ്ട്രീയ ചിത്രം മാറിമറിയുന്നു: ടിവികെ 108 സീറ്റുകളിൽ ലീഡ് ചെയ്ത് പടയോട്ടം

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സംസ്ഥാനത്തെ രാഷ്ട്രീയ ചിത്രം മാറിമറിയുന്നു. നടൻ വിജയ്‌യുടെ ടിവികെ 108 സീറ്റുകളിൽ ലീഡ് ചെയ്ത് പടയോട്ടം തുടരുമ്പോൾ, പല പ്രമുഖ വനിതാ നേതാക്കളും കടുത്ത...

അറുപതൊന്നുകാരൻ സൈക്കിളിൽ നിന്നും വീണ് മരിച്ചു

തിരുവല്ല : കല്ലുങ്കൽ സ്വദേശിയായ 61 കാരൻ സൈക്കിളിൽ നിന്നും വീണ് മരിച്ചു. കല്ലുങ്കൽ പാപ്പിനാട്ടിൽ വീട്ടിൽ  മുരളി കെ പി  ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ തുകലശ്ശേരി ശ്രീരാമകൃഷ്ണ...
- Advertisment -

Most Popular

- Advertisement -