Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsAdoorകടമ്പനാട് പഞ്ചായത്തിൽ...

കടമ്പനാട് പഞ്ചായത്തിൽ സിദ്ധ ഡിസ്പെൻസറിക്കായി  30 ലക്ഷം രൂപ അനുവദിച്ചു: ചിറ്റയം ഗോപകുമാർ

അടൂർ: നാഷണൽ ആയുഷ് മിഷൻ കൺസ്ട്രക്ഷൻ വർക്കുകളുടെ ഭാഗമായി കടമ്പനാട് ഗ്രാമപഞ്ചായത്ത് ഓഫീസിനോട് ചേർന്ന്  സിദ്ധ ഡിസ്പെൻസറിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി 30 ലക്ഷം രൂപ അനുവദിച്ചതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു. കൺസൾട്ടിംഗ് റൂം, വെയിറ്റിംഗ്റൂം, ഫാർമസി, ഫാർമസി സ്റ്റോറും  ടോയ്‌ലറ്റ് സൗകര്യങ്ങൾ എന്നിവ അടങ്ങുന്നതായിരിക്കും പുതിയ ബിൽഡിംഗ്.

സിദ്ധ ഡിസ്പെൻസറി നിലവിൽ വരുമ്പോൾ ഒരു ഡോക്ടറുടെയും, ഫാർമസിസ്റ്റിൻറെയും സേവനം എല്ലാദിവസവും ഉണ്ടായിരിക്കും. നിർമ്മാണ നിർവഹണത്തിന് ഏജൻസിയെ കണ്ടെത്തി പ്ലാനും, തയ്യാറാക്കി പ്രവർത്തികൾ ഉടൻ ആരംഭിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പിഎസ്‌സിയെ അപകീർത്തിപ്പെടുത്താൻ ശ്രമങ്ങൾ നടക്കുന്നു : മുഖ്യമന്ത്രി

തിരുവനന്തപുരം : പിഎസ്‌സിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം നേരത്തേയുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പിഎസ്‌സി അംഗത്വത്തിൽ വഴിവിട്ട രീതിയിലുള്ള നിയമനങ്ങൾ നടക്കാറില്ലെന്നും നാട്ടിൽ പലതരം തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നും തട്ടിപ്പ് നടന്നാൽ തക്കതായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി...

പത്തനംതിട്ട ജില്ലയിൽ 2765 പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു

പത്തനംതിട്ട : മൂന്ന് അലോട്ട്മെൻ്റുകളും രണ്ട് സപ്ലിമെൻ്ററി അലോട്ട്മെൻ്റുകളും പൂർത്തിയായെങ്കിലും ജില്ലയിൽ 2765 പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു. പ്ലസ് വൺ പ്രവേശനത്തിന് സംസ്ഥാനത്ത് ഏറ്റവുമധികം സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന ജില്ലയായി പത്തനംതിട്ട...
- Advertisment -

Most Popular

- Advertisement -