Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsഎൻ ആർ...

എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ  കേന്ദ്രസർക്കാർ ഓഫിസുകളിലേക്ക്  മാർച്ചും  ധർണയും നടത്തി

പത്തനംതിട്ട:  എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പത്തനംതിട്ട ജില്ലകമ്മറ്റി ജില്ലയിലുടനീളം കേന്ദ്രസർക്കാർ ഓഫിസുകളിലെക്ക്  മാർച്ചും  ധർണയും നടത്തി.തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി കുടിശ്ശിക ഉടൻ നൽകുക,കേന്ദ്ര സർക്കാർകേരളത്തിന് വെട്ടിക്കുറച്ച തൊഴിൽ ദിനങ്ങൾ നൽകുക, അപരിഷ്കൃതമായ എൻ എം എം എസ് -ജിയോടാഗ് ഒഴിവാക്കുക, 600 രൂപ കൂലി നൽകുക, 200ദിവസം ജോലി നൽകുക  എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്  മാർച്ചും  ധർണയും നടത്തിയത്.

ഇരവിപേരൂരിൽ  അഡ്വ  ആർ സനൽ കുമാർ, റാന്നിയിൽ സി.പി.എം ജില്ലാ സെക്രട്ടറി രാജു എബ്രഹാം, അരുവാപ്പുലം, കടമ്പനാട്  കെ.പി ഉദയഭാനു,  ആറൻമുള പി ബി സതീഷ് കുമാർ, പള്ളിക്കലിൽ NREG WU സംസ്ഥാന കമ്മറ്റി അംഗങ്ങളായ റോയി ഫിലിപ്പ്, ഏഴംകുളത്ത്  കെ പ്രസന്നകുമാർ,  കലഞ്ഞൂരിൽ സൗദാ രാജൻ എന്നിവർ വിവിധയിടങ്ങളിൽ ഉദ്ഘാടനം നിർവഹിച്ചു.

ജില്ലയിലുടനീളമായി പതിനായിര കണക്കിന് തൊഴിലാളികൾ പ്രതിഷേധത്തിൽ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലോക ഹൃദയദിനത്തോടനുബന്ധിച്ച് വാക്കത്തോൺ നടത്തി

തിരുവല്ല : ലോക ഹൃദയദിനത്തിന്റെ ഭാഗമായി പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയും, ജോയ് ആലുക്കാസ് ഫൗണ്ടേഷനും ഒത്തു ചേർന്ന് പുഷ്പഗിരി ആശുപത്രി മുതൽ തിരുവല്ല ജോയ് ആലുക്കാസ് വരെ വാക്കത്തോൺ നടത്തി. ആശുപത്രി...

കെ എസ് ആർ ടി സിയിൽ നിന്നും ക്ലീൻ കേരള കമ്പനി ശേഖരിച്ചത് 66,410 കി.ഗ്രാം അജൈവമാലിന്യം

തിരുവനന്തപുരം : 2024-25 സാമ്പത്തിക വർഷത്തിലെ അവസാനത്തെ ഒന്നരമാസം കൊണ്ട് ക്ലീൻ കേരള കമ്പനി കെ എസ് ആർ ടി സിയുടെ വിവിധ ഡിപ്പോകളിൽ നിന്നും സെൻട്രൽ വർക്ക് ഷോപ്പുകളിൽ നിന്നും 66,410...
- Advertisment -

Most Popular

- Advertisement -